സിക്കിമിലെ തുരങ്ക ദുരന്തം: കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചു; മൃതദേഹം കണ്ടെടുത്തു

സിക്കിമിലെ നാംചി തുരങ്കം തകർന്ന് കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചെന്ന് സ്ഥിരീകരണം. അനീഷിന്റെ മൃതദേഹം കണ്ടെടുത്തു. ഇക്കാര്യം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിന് അറിയിച്ചു. അർദ്ധരാത്രിയോടെ കണ്ടെത്തിയ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. അനീഷിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. 2011 മുതൽ NHPC ഉദ്യോഗസ്ഥനാണ് അനീഷ്.

ദുരന്തത്തിൽ 22 മരണം സ്ഥിരീകരിച്ചു. തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ ദിവസം 9 മൃതദേഹങ്ങൾ കണ്ടെടുതിരുന്നു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

മീഥേൻ വാതകം ചോർന്ന് ഉണ്ടായ സ്‌ഫോടനത്തിലാണ് അപകടം. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരടക്കം തുരങ്കത്തിൽ കുടുങ്ങിയ ഇരുപത്തിയഞ്ചുപേരിൽ 22 മരണം സ്ഥിരീകരിച്ചു. NDRF, SDRF, ഫയർ ഫോഴ്സ് സംഘങ്ങൾക്ക് പുറമെ മൈൻസ് സുരക്ഷാ DG യിൽ നിന്നുള്ള സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.

spot_img

Related news

ഒറ്റയ്ക്ക് താമസിച്ച വയോധികയുടെ കഴുത്ത് ഞെരിച്ച് മാല കവർച്ച: പ്രതിയെ പൂട്ടിയത് സി.സി.ടി.വി ദൃശ്യങ്ങൾ!

തൃശൂർ: പകൽ സമയത്ത് വീട്ടിൽ കയറി വയോധികയുടെ കഴുത്തിൽ നിന്നു സ്വർണമാല...

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ്...

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കായി പോരാട്ടം കടുക്കുന്നു: ജന്തർമന്തറിലെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ഇന്റർനെറ്റ് വിച്ഛേദിച്ചു!

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ...

“വിദ്യാഭ്യാസ മേഖല തകർത്തവരെ മോദി സംരക്ഷിക്കുന്നു”: കേന്ദ്രത്തിനെതിരെ കടുപ്പിച്ച് രാഹുൽ ഗാന്ധി; ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖല തകർക്കാനും കുറ്റക്കാർക്ക് സംരക്ഷണം നൽകാനും കേന്ദ്രസർക്കാർ കൂട്ടുനിന്നുവെന്ന്...