മകൾക്ക് പിന്നാലെ മോഹൻലാലിനും സൈബർ ആക്രമണം; വിസ്മയയുടെ സിനിമ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി!

കൊച്ചി: നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. ഡൽഹിയിലെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് മകൾ വിസ്മയ മോഹൻലാൽ പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് മോഹൻലാലിനെതിരെയും അധിക്ഷേപ കമന്റുകൾ ഉയർന്നത്.

വിസ്മയയ്‌ക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടന്നതിന് പിന്നാലെയാണ് ആക്രമണത്തിന്റെ ലക്ഷ്യം മോഹൻലാലിലേക്ക് മാറിയത്. മകളെ നിയന്ത്രിക്കണമെന്ന തരത്തിലുള്ള കമന്റുകളാണ് ചിലർ പങ്കുവയ്ക്കുന്നത്.

വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ, സിനിമയുമായി ബന്ധപ്പെടുത്തി ഭീഷണി സ്വഭാവമുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോകകപ്പിൽ സ്‌പെയിനിന്റെ വിജയം ആഘോഷിച്ച് മോഹൻലാൽ പങ്കുവച്ച പോസ്റ്റുകളിലും അധിക്ഷേപ കമന്റുകൾ നിറയുകയാണ്.

വിദേശത്തിരുന്ന് സർക്കാരിനെ വിമർശിക്കരുതെന്ന തരത്തിലുള്ള പ്രതികരണങ്ങളും, മകളുടെ സിനിമ ബഹിഷ്കരിക്കുമെന്ന ഭീഷണികളും ചിലർ ഉയർത്തിയിട്ടുണ്ട്. നേരത്തെയുണ്ടായ സിനിമാ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കമന്റുകളും പ്രചരിക്കുന്നുണ്ട്.

ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസമാണ് വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്. ഇതിന് പിന്നാലെ പോസ്റ്റിന് താഴെ നിരവധി അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

നടൻ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും സമാനമായ സൈബർ അധിക്ഷേപങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

spot_img

Related news

ക്ഷേമ പെൻഷൻ മാസം 2000 രൂപ; നാളെ മുതൽ വിതരണം ചെയ്യും, 1095 കോടി അനുവദിച്ചതായി മുഖ്യമന്ത്രി!

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും....

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ...

പെരുമ്പാവൂരിൽ അപൂർവ ‘വീരക്കൽ’ ശിലാലിഖിതം കണ്ടെത്തി!

പെരുമ്പാവൂർ: വേണാട് രാജ്യത്തിന്റെ ചരിത്ര വ്യാപ്തി വ്യക്തമാക്കുന്ന നിർണായക തെളിവായി അശമന്നൂരിൽ...

“യുവാക്കളെ അടിച്ചമർത്തുന്നു; എന്നാൽ പിന്തുണയ്ക്കാൻ നിർബന്ധിക്കുന്നത് ഫാസിസം”: ഡൽഹി പ്രക്ഷോഭത്തിൽ പ്രതികരിച്ച് മാധവ് സുരേഷ്

കൊച്ചി: ഡൽഹി ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...