ഡൽഹി സമരത്തിന് ഐക്യദാർഢ്യം; സംസ്ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം ശക്തം, പാർലമെന്റിലും സംഘർഷം

തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് എസ്എഫ്ഐയുടെ അവകാശപത്രികാ സമർപ്പണ മാർച്ച് നടന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് പിന്നാലെ മാർച്ച് സംഘർഷഭരിതമായി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ലോക്ഭവന് മുന്നിൽ പ്രതിഷേധത്തിൽ അണിനിരന്നത്.

പാലക്കാട്ടും എസ്എഫ്ഐ പ്രതിഷേധം ശക്തമായി. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ് ഓഫീസ് വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി.

കോട്ടയത്തും കോഴിക്കോടും എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളും ബാനറുകളുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. കൊച്ചിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും ചിലർ കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ട്.

അതേസമയം, ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി എത്തി. സിജെപി സമരവേദിയിലെത്തുന്ന ആദ്യ കോൺഗ്രസ് നേതാവാണ് സുധാകരൻ എന്നാണ് വിവരം. കോൺഗ്രസ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദ്യാർത്ഥികൾക്കെതിരായ നടപടികളിൽ പ്രതിഷേധം തുടരുകയാണ്.

പാർലമെന്റിലും പ്രതിഷേധം

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് തുടർച്ചയായ നാലാം ദിവസവും പാർലമെന്റ് സ്തംഭിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം, ഉപാധികളില്ലാതെ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

പ്രതിപക്ഷം സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. നിലവിൽ ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചിരിക്കുകയാണ്.

പരീക്ഷാ ക്രമക്കേടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിലെ തകർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവരെ സർക്കാർ സംരക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മോദി സർക്കാരിന്റെ അവസാനത്തിന്റെ തുടക്കമാണിതെന്ന് കെ.സി. വേണുഗോപാലും പ്രതികരിച്ചു.

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി.

ഡൽഹിയിൽ സുരക്ഷ ശക്തം

പാർലമെന്റ് കവാടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുൽ ഗാന്ധിക്കെതിരെ ഭരണപക്ഷവും പ്രതിഷേധിച്ചതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്.

ജന്തർമന്തറിൽ സിജെപി പ്രവർത്തകരും പൊലീസും നേർക്കുനേർ എത്തിയതായും റിപ്പോർട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ 30 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചു.

രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐടിഒ ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. പാർലമെന്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 10 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനായി 20 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

സമരവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും പരിശോധിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം, പ്രശ്നങ്ങൾക്ക് കാരണം സമരക്കാരല്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രതികരിച്ചു.

സിജെപി വനിതാ പ്രവർത്തകയെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ എഡിസിപി സന്ദീപ് ലാംബയെ ജന്തർമന്തർ ഡ്യൂട്ടിയിൽ നിന്ന് മാറ്റി സ്റ്റേഷൻ ചുമതലയിലേക്ക് തിരിച്ചയച്ചു.

കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഇന്ന് സമരക്കാരുമായി വീണ്ടും ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. ജൂലൈ 27 വരെ ഡൽഹിയിൽ അധിക കേന്ദ്രസേന തുടരും.

spot_img

Related news

‘നിങ്ങൾ പറയുന്നിടത്ത് ചർച്ച നടത്താം’; സമരം കടുക്കുന്നതിനിടെ പ്രക്ഷോഭകരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ!

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ...

റീൽസെടുത്ത് വൈറലാകാൻ നോക്കേണ്ട, പണി കിട്ടും! ഓടുന്ന ട്രെയിനിൽ വീഡിയോ എടുത്താൽ വരുന്നത് തടവും പിഴയും!

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് റീലുകളും...

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കായി പോരാട്ടം കടുക്കുന്നു: ജന്തർമന്തറിലെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ഇന്റർനെറ്റ് വിച്ഛേദിച്ചു!

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ...

സിക്കിമിലെ തുരങ്ക ദുരന്തം: കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചു; മൃതദേഹം കണ്ടെടുത്തു

സിക്കിമിലെ നാംചി തുരങ്കം തകർന്ന് കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചെന്ന്...

“വിദ്യാഭ്യാസ മേഖല തകർത്തവരെ മോദി സംരക്ഷിക്കുന്നു”: കേന്ദ്രത്തിനെതിരെ കടുപ്പിച്ച് രാഹുൽ ഗാന്ധി; ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖല തകർക്കാനും കുറ്റക്കാർക്ക് സംരക്ഷണം നൽകാനും കേന്ദ്രസർക്കാർ കൂട്ടുനിന്നുവെന്ന്...