വിവിധ ജില്ലകളിൽ കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷണ സംഘം കൂത്താട്ടുകുളത്ത് കുടുങ്ങി; പിടിയിലായത് മൂന്ന് പേർ

എറണാകുളം കൂത്താട്ടുകുളത്ത് അന്തർസംസ്ഥാന വാഹന മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷാഹുൽ, പാലക്കാട് സ്വദേശികളായ ജിബിൻ ബെൻഷാദ്, ടി. കെ. ആഷിഫ് എന്നിവരാണ് പിടിയിലായത്.

ജൂലൈ പതിനൊന്നിന് രാത്രി കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ എം.സി. റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന ഏകദേശം രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.

മോഷ്ടിച്ച ബൈക്ക് കോട്ടയം ചിങ്ങവനം മൂലവട്ടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നമ്പർ പ്ലേറ്റില്ലാതിരുന്നതിനാൽ എൻജിൻ നമ്പർ പരിശോധിച്ചപ്പോഴാണ് പാലക്കുഴയിൽ നിന്ന് മോഷണം പോയ വാഹനമാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച പൊലീസ്, ചിങ്ങവനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഷാഹുലിനെ ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിബിൻ ബെൻഷാദിനെയും ടി. കെ. ആഷിഫിനെയും അറസ്റ്റ് ചെയ്തത്.

പ്രതികൾ വിവിധ ജില്ലകളിലായി നിരവധി വാഹന മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ കേസുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നതടക്കം അന്വേഷണം തുടരുകയാണ്.

spot_img

Related news

ഗൾഫ് ജയിലിലെ ശിക്ഷയും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ‘കച്ചവടം’, തൃശൂരിൽ എം.ഡി.എം.എയുമായി വിദേശത്തുനിന്നെത്തിയവർ കുടുങ്ങി

തൃശൂരിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. വിദേശത്ത് മയക്കുമരുന്ന്...

കണ്ണൂർ ജയിലിൽ പരീക്ഷയെഴുതി കൂടത്തായി കേസ് പ്രതി ജോളി; ലക്ഷ്യം ഇഗ്നോയുടെ ചരിത്ര ബിരുദം

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലിൽ ഡിഗ്രി പഠനം തുടരുന്നു....

ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി; കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കും

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

അതിവേഗ റെയിൽ പദ്ധതി: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്...

പഠിക്കാൻ വൈകിയതിന് വടിയെടുത്ത് അമ്മ; ഒടുവിൽ പിതാവിനൊപ്പം സ്റ്റേഷനിലെത്തി ഒൻപത് വയസ്സുകാരി, അമ്മയ്‌ക്കെതിരെ കേസ്

മൂവാറ്റുപുഴയിൽ ഒൻപത് വയസ്സുകാരിയായ മകളെ മർദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു....