ഗൾഫ് ജയിലിലെ ശിക്ഷയും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ‘കച്ചവടം’, തൃശൂരിൽ എം.ഡി.എം.എയുമായി വിദേശത്തുനിന്നെത്തിയവർ കുടുങ്ങി

തൃശൂരിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. വിദേശത്ത് മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിച്ച ശേഷം നാട്ടിലെത്തിയ വലപ്പാട് സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വലപ്പാട് സ്വദേശി മുഹമ്മദ് റാഷിദ്, പുല്ലൂറ്റ് സ്വദേശി ഷംനാദ് എന്നിവരാണ് തൂഫാൻ സ്പെഷ്യൽ സ്ക്വാഡും വലപ്പാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 20 ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു.

ഗൾഫിൽ വച്ച് മയക്കുമരുന്ന് കേസിൽ ഷംനാദ് ആറ് വർഷവും മുഹമ്മദ് റാഷിദ് ഒന്നര വർഷവും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശിക്ഷ പൂർത്തിയാക്കി നാട്ടിലെത്തിയ ശേഷവും ഇവർ മയക്കുമരുന്ന് ഇടപാടുകൾ തുടർന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി പ്രമോദ്, തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തൂഫാൻ സ്പെഷ്യൽ സ്ക്വാഡും വലപ്പാട് പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

spot_img

Related news

കേരളത്തിൽ പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’; പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍...

കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; കടവന്ത്രയിൽ എസ്.എച്ച് കോളേജ് – ലോ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

കൊച്ചി: കൊച്ചിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കടവന്ത്ര സൗത്ത് ജനത...

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; എല്ലാ നടപടിക്രമങ്ങളും ലംഘിച്ചു, ഫയലുകളിൽ വലിയ അവ്യക്തതയെന്ന് മന്ത്രി ഒ.ജെ. ജനീഷ്

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒ.ജെ. ജനീഷ്....

റബീഉൽ അവ്വൽ മാസപ്പിറവി; നബിദിനം ഓഗസ്റ്റ് 25 ചൊവ്വാഴ്ച

ഇസ്ലാമിക കലണ്ടറിലെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നായ റബീഉൽ അവ്വലിന് തുടക്കമായി. ഇന്ന് ഓഗസ്റ്റ്...

ഉത്തരാഖണ്ഡ് ചമോലിയിൽ തുരങ്ക നിർമാണത്തിനിടെ മണ്ണും വെള്ളവും കുത്തിയൊഴുകി വൻ ദുരന്തം; ഏഴ് തൊഴിലാളികൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തുരങ്ക നിർമാണത്തിനിടെ മണ്ണും വെള്ളവും കുത്തിയൊഴുകിയുണ്ടായ അപകടത്തിൽ...