കൺസഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് മൂന്നാക്കി; വയനാട്ടിൽ ആർ.ടി.ഒ ഓഫീസ് ഉപരോധിച്ച് എസ്എഫ്ഐ, കനത്ത പ്രതിഷേധം

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകളിലെ വിദ്യാർത്ഥി കൺസഷൻ നിരക്ക് വർധിപ്പിച്ചതിനെതിരെ പ്രതിഷേധം. കൽപ്പറ്റ ആർ.ടി.ഒ ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ ഉപരോധ സമരം നടത്തി.

വിദ്യാർത്ഥികളിൽ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് എസ്എഫ്ഐ അറിയിച്ചു. വിദ്യാർത്ഥി കൺസഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് മൂന്ന് രൂപയായി സ്വകാര്യ ബസ് ഉടമകൾ ഏകപക്ഷീയമായി വർധിപ്പിച്ചതിനെതിരെയാണ് സമരം.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രവർത്തകർ ആർ.ടി.ഒ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചത്. നിരക്ക് വർധന പിൻവലിക്കാൻ അധികൃതർ ഇടപെടാത്തതാണ് പ്രതിഷേധത്തിന് കാരണമെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.

വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, സ്വകാര്യ ബസ് ഉടമകളുടെ തീരുമാനത്തിന് സർക്കാർ മൗനസമ്മതം നൽകുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

അതേസമയം, നാളെ മുതൽ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ രംഗത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. ബസ് കൺസഷൻ നിരക്ക് കുറയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

വിദ്യാർത്ഥി കൺസഷൻ നിരക്ക് വർധന സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്.

spot_img

Related news

മുൻ മന്ത്രി കെ.ടി ജലീലിന്റെ പെരുമാറ്റം ചർച്ചയാകുന്നു, ദൃശ്യങ്ങൾ പുറത്ത്!

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളോട് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്...

പത്തംഗ സംഘത്തിനൊപ്പം ഇടുക്കിയിൽ എത്തിയതായിരുന്നു; മാങ്കുളം വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് 28-കാരന് ദാരുണാന്ത്യം

ഇടുക്കി: വെളളത്തില്‍ വീണ് വിനോദസഞ്ചാരി മരിച്ചു. ഇടുക്കി മാങ്കുളത്താണ് സംഭവം. ആന്ധ്രപ്രദേശ്...

പോത്തുണ്ടി ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര കുറ്റക്കാരൻ; ‘എന്നെ തൂക്കിക്കൊന്നോളൂ’ എന്ന് പ്രതികരണവുമായി പ്രതി

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി...

ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം; മൃതദേഹം കിണറ്റിൽ തള്ളി; സുഹൃത്തിനോട് രഹസ്യം പറഞ്ഞ പ്രതി കുടുങ്ങി

തൃശൂർ: വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ...

ഐസ്‌ക്രീം തീർന്നുപോയി, പിന്നാലെ കൂട്ടത്തല്ല്; കൊല്ലത്ത് കല്യാണ റിസപ്ഷൻ കൂട്ടയടിയിൽ കലാശിച്ചു

കൊല്ലം: കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി. കൊല്ലം പളളിമുക്കിലെ ബിഎസ്എ...