ഒന്നരമാസം മുൻപായിരുന്നു വിവാഹം; ഭാര്യയെ ഒപ്പം കൂട്ടാൻ നാട്ടിലെത്തിയ പ്രവാസി യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ!

കോഴിക്കോട്: നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം സ്വദേശി നികിലേഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പ് വിദേശത്തേക്ക് പോയ നികിലേഷ് ഭാര്യയെ ഒപ്പം കൂട്ടുന്നതിനായി കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി നികിലേഷിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നരമാസം മുന്‍പാണ് നികിലേഷിന്റെ വിവാഹം കഴിഞ്ഞത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

spot_img

Related news

ആകാശപ്പൂരത്തിന്റെ കാതടപ്പിക്കുന്ന ശബ്ദമല്ല; ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയ സന്തോഷം; സഭാധ്യക്ഷന്റെ ‘സ്നേഹ ചലഞ്ച്’ യാഥാർത്ഥ്യമായി

പള്ളിപ്പെരുന്നാളുകളിലെ വെടിക്കെട്ട് ഒഴിവാക്കി അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകണമെന്ന ഓർത്തഡോക്സ് സഭാധ്യക്ഷന്റെ...

നാദാപുരത്ത് മരുന്ന് മാറി നൽകിയെന്ന് പരാതി; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു, കടുത്ത ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട് നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന ബന്ധുക്കളുടെ...

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും; 4 വാഹനങ്ങൾ കൂടി നിഴലിൽ!

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയ കേസിൽ നടൻ...