ട്രെയിൻ ഓടാത്ത പാത നോക്കി ‘ഓപ്പറേഷൻ’; കൊച്ചിയിൽ അരക്കിലോമീറ്റർ റെയിൽപാളം മുറിച്ചുകടത്തിയ മൂന്നുപേർ കുടുങ്ങി!

കൊച്ചി തുറമുഖ മേഖലയിലെ റെയിൽപാതയിൽ നിന്ന് പാളം മോഷ്ടിച്ച കേസിൽ മൂന്ന് പേരെ എറണാകുളം സൗത്ത് ആർപിഎഫ് അറസ്റ്റ് ചെയ്തു. വൈപ്പിൻ സ്വദേശി പി. കെ. അഫ്സൽ, മട്ടാഞ്ചേരി സ്വദേശി പി. ഐ. താജുദ്ദീൻ, അസം സ്വദേശി ചന്ദ്രശേഖർ മാലിക് എന്നിവരാണ് പിടിയിലായത്.

കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള, നിലവിൽ ട്രെയിൻ സർവീസുകളില്ലാത്ത ഐലൻഡ് റെയിൽപാതയിൽ നിന്ന് ഏകദേശം അര കിലോമീറ്ററോളം പാളമാണ് മുറിച്ചുമാറ്റിയത്.

പാളങ്ങൾ കഷണങ്ങളാക്കി ആക്രിക്കട വഴി വിറ്റഴിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നാണ് ആർപിഎഫിന്റെ കണ്ടെത്തൽ. തിങ്കളാഴ്ച രാത്രി ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

തുടർന്ന് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച പാളങ്ങളുടെ 400-ഓളം കഷണങ്ങൾ കണ്ടെത്തി. ഇവ കടത്താൻ ഉപയോഗിച്ച ലോറിയും ഗ്യാസ് കട്ടറും ആർപിഎഫ് പിടിച്ചെടുത്തു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ആർപിഎഫ് അറിയിച്ചു.

spot_img

Related news

ഒന്നരമാസം മുൻപായിരുന്നു വിവാഹം; ഭാര്യയെ ഒപ്പം കൂട്ടാൻ നാട്ടിലെത്തിയ പ്രവാസി യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ!

കോഴിക്കോട്: നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം സ്വദേശി...

ആകാശപ്പൂരത്തിന്റെ കാതടപ്പിക്കുന്ന ശബ്ദമല്ല; ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയ സന്തോഷം; സഭാധ്യക്ഷന്റെ ‘സ്നേഹ ചലഞ്ച്’ യാഥാർത്ഥ്യമായി

പള്ളിപ്പെരുന്നാളുകളിലെ വെടിക്കെട്ട് ഒഴിവാക്കി അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകണമെന്ന ഓർത്തഡോക്സ് സഭാധ്യക്ഷന്റെ...

നാദാപുരത്ത് മരുന്ന് മാറി നൽകിയെന്ന് പരാതി; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു, കടുത്ത ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട് നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന ബന്ധുക്കളുടെ...

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും; 4 വാഹനങ്ങൾ കൂടി നിഴലിൽ!

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയ കേസിൽ നടൻ...