കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കുപ്പത്താണ് അപകടം നടന്നത്. അപകടത്തില്‍ പത്ത് യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളിലും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തകരമെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ല.




