വയറിളക്കവും രക്തം കലർന്ന മലവും ലക്ഷണം; എന്താണ് ഷിഗെല്ല? എങ്ങനെ പ്രതിരോധിക്കാം?

സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിൽപ്പനശാലകളിൽ സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധന നടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ പൂട്ടാൻ നിർദ്ദേശം നൽകിയതായും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. കുടലിനെ ബാധിക്കുന്ന ഈ രോഗം ആഹാരം പാകം ചെയ്യുന്നവരിൽ നിന്നും മറ്റുള്ളവരിലേക്ക് പകരാൻ വലിയ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉടനടി പൂട്ടിക്കാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. കടകളിൽ സാധാരണ വെള്ളം വിതരണം ചെയ്യരുത്. പൂർണ്ണമായും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ച വെള്ളം മാത്രമേ പൊതുജനങ്ങൾക്ക് നൽകാവൂ എന്നും ആരോഗ്യവിഭാഗം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

വയറിളക്കം, പനി, ശക്തമായ വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. എന്നാൽ എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ലാത്തതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.

Related news

അവക്കാഡോ കഴിക്കാറുണ്ടോ? ഹൃദയാരോഗ്യം മുതൽ ചർമ്മസംരക്ഷണം വരെ; അറിയാം 7 ആരോഗ്യഗുണങ്ങൾ

ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും നാരുകളുടെയും കലവറയാണ് അവക്കാഡോ. പോഷകസമൃദ്ധമായ ഈ പഴം...

മധുരം കഴിക്കാൻ തോന്നുമ്പോൾ ഈന്തപ്പഴം തിരഞ്ഞെടുക്കാം; ആരോഗ്യഗുണങ്ങൾ അറിയാം

മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ മധുരപലഹാരങ്ങൾക്ക് പകരം തിരഞ്ഞെടുക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം....

ദിവസവും തൈര് കഴിക്കാറുണ്ടോ? അറിയാം തൈര് നൽകുന്ന 6 ആരോഗ്യഗുണങ്ങൾ

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണങ്ങളിലൊന്നാണ് തൈര്. രുചിക്ക് പുറമെ ശരീരത്തിന് ആവശ്യമായ...

ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ലഭിക്കുന്ന 7 ആരോഗ്യഗുണങ്ങൾ

ഡാർക്ക് ചോക്ലേറ്റ് ഇഷ്ടമാണോ? ഹൃദയാരോഗ്യം മുതൽ തലച്ചോറിന്റെ പ്രവർത്തനം വരെ മെച്ചപ്പെടുത്താൻ...

ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ലഭിക്കുന്ന 6 ആരോഗ്യഗുണങ്ങൾ

തിരുവനന്തപുരം: ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകാൻ സഹായിക്കും. വിറ്റാമിനുകളും...