ആദ്യം അടിച്ച് മൊറോക്കോ, തിരിച്ചടിച്ച് വിനീഷ്യസ്; ബ്രസീൽ-മൊറോക്കോ പോരാട്ടം സമനിലയിൽ

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഓരോ ഗോള്‍ വീതം ഇരുടീമുകളും നേടി. മൊറോക്കോയ്ക്കായി ഇസ്മായില്‍ സായിബാരിയാണ് ആദ്യം ഗോള്‍ അടിച്ചത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ സമനില ഗോള്‍ നേടി.

കളിയില്‍ തുടക്കം മുതല്‍ മൊറോക്കോയുടെ വമ്പന്‍ ആക്രമണമാണ് കാണാനായത്. ബ്രസീലിന് 14-ാം മിനുട്ടില്‍ കിട്ടിയ ഒരു അവസരം തുലച്ചു. സായിബാരി കൃത്യമായി കിട്ടിയ അവസരം വിനിയോഗിച്ച് 21-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. പക്ഷേ വൈകാതെ തന്നെ ബ്രസീലിന്റെ ഗോളുമെത്തി. കളിയുടെ 32-ാം മിനുട്ടില്‍ ബ്രസീല്‍ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന താരങ്ങളിലൊന്നായ വിനീഷ്യസ് ജൂനിയര്‍ തകര്‍പ്പന്‍ ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ചു. പിന്നീട് കളിയുടെ പല ഘട്ടത്തിലും ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ആര്‍ക്കുമാര്‍ക്കും സ്‌കോര്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.

കളിയുടെ ആദ്യ പകുതി ആവേശകരമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഇരുടീമുകളും ലഭിച്ച അവസരങ്ങള്‍ വിനിയോഗിക്കാത്തതും ചാന്‍സുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കാത്തതും നേരിയ നിരാശയായി. എന്നാല്‍ ആദ്യ മത്സരത്തില്‍ നിരാശയില്ലെന്നും ടീമിന് നല്ല രീതിയില്‍ തന്നെ കളിക്കാന്‍ സാധിച്ചെന്നുമാണ് കേരളത്തിലെ ബ്രസീല്‍ ആരാധകർ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം.

spot_img

Related news

ചരിത്രമെഴുതാൻ ഇരുപത്തിമൂന്നാം ഫിഫ ലോകകപ്പ്; മാറ്റുരയ്ക്കുന്നത് 48 ടീമുകൾ, പ്രധാന സവിശേഷതകൾ അറിയാം

മെക്സിക്കോ സിറ്റി: മത്സരവേദികൾ, പങ്കെടുക്കുന്ന ടീമുകൾ, കളിക്കാരുടെ എണ്ണം എന്നിവയിലെല്ലാം പുതുചരിത്രം...

ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം! 2026 ഫിഫ ലോകകപ്പ് ഇനി ‘സി’യിലൂടെ നിങ്ങളുടെ സ്വീകരണമുറിയിലേക്ക്!

മെക്‌സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോക...

പക്ഷിപ്പനി തളർത്തിയ ഷട്ടിൽ നിർമ്മാണം; ബദൽ മാർഗ്ഗവുമായി ലോക ബാഡ്മിന്റൺ ഫെഡറേഷൻ

ബാഡ്മിന്റൺ കോർട്ടുകൾ ഇനി സിന്തറ്റിക് തൂവലുകളുള്ള ഷട്ടിൽ കോക്കുകളിലേക്ക് മാറുന്നു. പക്ഷിപ്പനിയും...

കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം...

ഐഎസ്എൽ 2026: കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ; മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനോട്...