ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം! 2026 ഫിഫ ലോകകപ്പ് ഇനി ‘സി’യിലൂടെ നിങ്ങളുടെ സ്വീകരണമുറിയിലേക്ക്!

മെക്‌സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോക കപ്പ് മത്സരങ്ങളുടെ ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം ഒടുവില്‍ സി എന്റര്‍ടൈന്‍മെന്റ്‌സ് സ്വന്തമാക്കിയതായി വിവരം. ഇതോടെ
ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ഉത്കണ്ഠകള്‍ക്കും വിരാമമായിരിക്കുകയാണ്.

ജൂണ്‍ 13ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് തങ്ങളുടെ സ്വീകരണ മുറികളിലിരുന്നും ക്ലബുകളിലും വലിയ സ്‌ക്രീനിലുമൊക്കെയായി കാണാനാകുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 2026 ലോകകപ്പന്റെ ഇന്ത്യയില്‍ തത്സമയ സംപ്രേക്ഷണം ഇന്ത്യന്‍ മീഡിയ ഭീമന്മാരായ സി എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഏറ്റെടുക്കുക.

ലോകകപ്പ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ അറിയിച്ചു.

Related news

പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം നേടി ലയണൽ മെസ്സി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്ബോൾ താരം

സ്പെയിനിലെ പ്രശസ്തമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ...

മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധനെ; മൂന്ന് കിരീടനേട്ടങ്ങളുടെ പെരുമയുമായി പടിയിറക്കം

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധനെ....

റൊണാൾഡോയുമായുള്ള തർക്കം; കോച്ച് ജോർജ് ജീസസിനെതിരെ അച്ചടക്കനടപടിക്ക് സാധ്യത

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തർക്കത്തിൽ പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ജോർജ് ജീസസിനെതിരെ...

മെസിയുടെ വൈകാരിക വിടവാങ്ങൽ; ‘അർജന്റീനയുടെ കളിക്കാരനായത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം’

അർജന്റീന: ആരാധകരെ വികാരഭരിതരാക്കി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ വിടവാങ്ങൽ...

ഇതിഹാസത്തിന് വിരാമം: നീലക്കുപ്പായത്തിൽ ഇനി മെസിയില്ല, മായാജാലം ബാക്കി!

അർജന്റീനയുടെ നീലക്കുപ്പായത്തിൽ ലിയോണൽ മെസിക്ക് ഇനി മത്സരങ്ങളില്ല...നേടാനുള്ളതെല്ലാം നേടി, ഫുട്ബോൾ ലോകത്തിന്റെ...