പുതുവത്സരാഘോഷം; റോഡില്‍ പരിധി ലംഘിച്ചാല്‍ പണി കിട്ടും

മലപ്പുറം: പുതുവത്സരാഘോഷം പ്രമാണിച്ച് മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് പണി കിട്ടും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രികളില്‍ റോഡുകളില്‍ കര്‍ശന പരിശോധനയുണ്ടാകും. വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ആര്‍.ടി.ഒ ബി. ഷഫീഖ് നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന അപകട മേഖലകള്‍, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങള്‍, ഗ്രാമീണ റോഡുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.

പൊലീസിന് പുറമെ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോസ്‌മെന്റ് വിഭാഗവും, മലപ്പുറം ആര്‍.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി സബ് ആര്‍.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാത്രികാല പരിശോധന. അമിത വേഗത, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുമുള്ള െ്രെഡവിംഗ്, സിഗ്‌നല്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസന്‍സും റദ്ദാക്കും.

രൂപമാറ്റം നടത്തിയ വാഹനങ്ങള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ സൈലന്‍സര്‍ മാറ്റിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല ആര്‍.ടി.ഒ ബി. ഷഫീഖ് അറിയിച്ചു. എയര്‍ ഹോണ്‍, വിവിധ വര്‍ണ ലൈറ്റുകളുടെ ഉപയോഗം, ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. ശബരിമല തീര്‍ഥാടന കാലത്ത് പുതുവത്സരദിനത്തില്‍ റോഡ് തടസ്സങ്ങളൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രാഫിക് നിയമങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കള്‍ പരമാവധി ശ്രമിക്കണമെന്നും ആര്‍.ടി.ഒ വ്യക്തമാക്കി.

spot_img

Related news

മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്നോ? പാറശ്ശാല താലൂക്ക് ആശുപത്രിക്കെതിരെ പ്രതിഷേധം

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി...

ശബരിമല ശ്രീകോവിലിൽ നിറവ്യത്യാസം; സ്വർണ്ണപാളിയിൽ ദ്രാവകമൊഴിച്ചതെന്ന് സംശയം

ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണം പൊതിഞ്ഞ മുകൾഭാഗത്ത് അസാധാരണമായ നിറവ്യത്യാസം കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി....

‘മൊബൈലുമായി സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറിയാൽ കളി മാറും’; മൊബൈൽ പാപ്പരാസികൾക്കെതിരെ കടുത്ത നിയമനടപടി മുന്നറിയിപ്പുമായി ഫാത്തിമ തഹ്‌ലിയ എം.എൽ.എ!

സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന മൊബൈൽ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ...

തന്റെ കഥ മോഷ്ടിച്ചെന്ന് ആർ ശ്രീലേഖ; രണ്ട് സിനിമകൾക്കെതിരെ ഗുരുതര ആരോപണം

ഷെയ്ൻ നിഗം നായകനായ ‘ദൃഢം’യും ‘ഭൂതകാലം’ സിനിമയും തന്റെ കഥകളിൽ നിന്ന്...