‘ഒരു സംഘം കാറിലെത്തി പിന്തുടര്‍ന്നു, കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു’; വനിതാ പിജി ഡോക്ടറെ അപായപ്പെടുത്താന്‍ ശ്രമം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ വനിത പിജി ഡോക്ടറെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.

പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് ഈ മാസം നാലാം തീയതി രാത്രി എട്ടുമണിക്ക്.ഡ്യൂട്ടി കഴിഞ്ഞ് തിരികെ ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു വനിത പി ജി ഡോക്ടര്‍. ഒരു സംഘം കാറിലെത്തി പിന്തുടര്‍ന്ന് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് പിജി അസോസിയേഷന്‍ ആദ്യം പരാതി നല്‍കിയത്. പ്രിന്‍സിപ്പല്‍ ഈ പരാതി മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി.

മെഡിക്കല്‍ കോളജ് ക്യാമ്പസിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ക്യാമ്പസിനകത്ത് ലൈറ്റ് ,സെക്യൂരിറ്റി സംവിധാനങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

spot_img

Related news

കുറ്റിപ്പുറം ബസ് ദുരന്തം: ടയർ ഊരിത്തെറിച്ചു, ബസ് രണ്ടായി പിളർന്നു; പോസ്റ്റ്-ക്രാഷ് അന്വേഷണം ആരംഭിച്ചു;

കുറ്റിപ്പുറം ബസ് ദുരന്തം: ടയർ ഊരിത്തെറിച്ചു, ബസ് രണ്ടായി പിളർന്നു; പോസ്റ്റ്-ക്രാഷ്...

ആലുവയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായി; പ്രതിക്കൊപ്പമെന്ന് സംശയം

ആലുവ: ആലുവ എടത്തലയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായി. വനിതകൾ...

നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീടെന്ന സ്വപ്നം സഫലമായി; വെണ്ണലയിൽ ‘എ.ബി. മൻസിൽ’ ഒരുങ്ങി

കൊച്ചി: മലയാളികളുടെ പ്രിയ നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീടെന്ന...

പ്രായപൂർത്തിയാകാത്ത മകന് സ്‌കൂട്ടർ നൽകി; അമ്മയ്ക്ക് 26,000 രൂപ പിഴ വിധിച്ച് കോടതി

കൊല്ലം: പ്രായപൂർത്തിയാകാത്ത മകന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്ക്ക് 26,000 രൂപ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം: ‘താടി കിരൺ’ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി...