റിലീസിന് മുന്‍പേ ജനപ്രിയ ഷോകള്‍ ചോര്‍ന്നു; ചോര്‍ത്തിയയാളെ പുറത്ത് എത്തിച്ച് കുടുക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്

സന്‍ ഫ്രാന്‍സിസ്‌കോ: നെറ്റ്ഫ്‌ലിക്‌സിന്റെ ജനപ്രിയവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ഷോകളായ ആര്‍ക്കെയ്ന്‍ സീസണ്‍ 2, സ്‌ക്വിഡ് ഗെയിം സീസണ്‍ 2 എന്നിവ ഗെയിംസ് റഡാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ലൈനില്‍ ചോര്‍ന്നതായി വിവരം. ഇതിന് ഉത്തരവാദിയായ വ്യക്തിക്കായി നെറ്റ്ഫ്‌ലിക്‌സ് തിരിച്ചലിലാണ് എന്നാണ് വിവരം.

എക്സ് ചോര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സോഷ്യല്‍ മീഡിയ ഉപയോക്താവിനെ കോടതിയില്‍ നേരിട്ട് ഹാജറാക്കാന്‍ നിര്‍ബന്ധിക്കുന്ന സബ്പീന പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ് എന്നാണ് വിവരം.

ഒരു നിയമ ഉത്തരവാണ് സബ്പീന എന്നത്, ഇത് ഒരു വ്യക്തിയെ കോടതിയില്‍ ഹാജരായി മൊഴി നല്‍കാന്‍ നിര്‍ബന്ധിതനാക്കുന്നു, അല്ലെങ്കില്‍ ആവശ്യമായ തെളിവുകളോ രേഖകളോ നല്‍കാന്‍ ആവശ്യപ്പെടുന്നു. ഇത് അവഗണിച്ചാല്‍ പിഴയോ ജയിലോ പോലുള്ള ശിക്ഷകള്‍ ലഭിക്കും.

സീരിസിലെ സ്‌പോയിലറുകള്‍ എക്‌സില്‍ വെളിപ്പെടുത്തിയ എന്ന ഉപയോക്താവിന്റെ അക്കൗണ്ട് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. എക്‌സിന്റെ നിയമങ്ങള്‍ ലംഘിച്ചതിന് ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും എക്‌സ് നീക്കം ചെയ്തിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ഇയാള്‍ക്കെതിരെയാണ് സബ്പീന പുറപ്പെടുവിക്കാന്‍ കോടതിയെ സമീപിച്ചത് എന്നാണ് വിവരം.

നെറ്റ്ഫ്‌ലിക്‌സ് ആനിമേഷന്‍ പരമ്പര 2023 ഓഗസ്റ്റില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടും ഈ അക്കൗണ്ടിനെ സംശയിക്കുന്നു എന്നാണ് വിവരം. ഇപ്പോള്‍ സസ്‌പെന്റ് ചെയ്യപ്പെട്ട എക്‌സ് അക്കൗണ്ട് ചോര്‍ച്ചയുടെ ഉത്തരവാദിത്വം അവകാശപ്പെട്ട് 2024 സെപ്റ്റംബറില്‍ ഒരു അഭിമുഖം നല്‍കിയിരുന്നു.

തന്റെ പേര് ജെയ്സ് ഫോര്‍ ജോണ്‍സണ്‍ എന്നാണെന്നും അത് ഒറിജിനല്‍ അല്ലെന്നും ഇയാള്‍ പറഞ്ഞു. സ്ട്രീമിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടന്റ് ചോര്‍ച്ച നടത്തിയത് താന്‍ ആണെന്നും. ആര്‍ക്കെയ്ന്‍ എസ് 02, ഹാര്‍ട്ട്സ്റ്റോപ്പര്‍ എസ് 03, പ്ലാങ്ക്ടണ്‍ മൂവി, ടെര്‍മിനേറ്റര്‍ സീറോ, ഡാന്‍ ഡാന്‍ ഡാന്‍ എന്നിവ ചോര്‍ത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇയുനോ എന്ന ഡബ്ബിംഗ് സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന സുഹൃത്തില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

തനിക്കൊരു പ്ലാന്‍ ഈ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഉണ്ടെന്നും ഇപ്പോള്‍ അതിന്റെ ആദ്യഘട്ടമാണ് കാണുന്നതെന്നും ഇയാള്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.

spot_img

Related news

തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ദില്ലി: ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട. അര...

World AIDS Day 2024: എയ്ഡ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. സമൂഹത്തില്‍ എയിഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതിരിക്കാനും...

’16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് വൈകിപ്പിക്കണം’; ഓസ്‌ട്രേലിയയോട് മെറ്റ

സിഡ്നി: 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്...

മസ്‌കിന്റെ എക്സിനോട് ബൈ ബൈ, മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്‌കൈ പുത്തന്‍ നാഴികക്കല്ലില്‍

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന് (പഴയ ട്വിറ്റര്‍) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ...

ഇന്ന് ലോക ടെലിവിഷന്‍ ദിനം

ഇന്ന് ലോക ടെലിവിഷന്‍ ദിനം. 1996 മുതലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍...