ഇന്ന് ലോക ടെലിവിഷന്‍ ദിനം

ഇന്ന് ലോക ടെലിവിഷന്‍ ദിനം. 1996 മുതലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനമാണ് ടെലിവിഷന്‍ ചാനലുകള്‍ വഹിക്കുന്നത്.

ഒരേസമയം കാഴ്ചയ്ക്കും കേള്‍വിക്കും തുല്യപ്രാധാന്യം നല്‍കുന്നതിനാല്‍ ടെലിവിഷന്‍ അറിയപ്പെടുന്നത് വിശ്വാസ്യതയുള്ള മാധ്യമമായാണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ച് കാണുന്നതിനാല്‍ കുടുംബമാധ്യമം കൂടിയാണ് ടെലിവിഷന്‍.

ബ്രിട്ടനിലും അമേരിക്കയിലും 1930കള്‍ മുതല്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചു. 1959 സെപ്തംബര്‍ 15നാണ് ഇന്ത്യയില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്. തുടക്കം ദല്‍ഹി ആകാശവാണി ഭവനിലെ ചെറിയൊരു മുറിയില്‍. 1976 ആയപ്പോഴേക്കും എട്ട് ടെലിവിഷന്‍ സ്‌റ്റേഷനുകളിലേക്ക് ദൂരദര്‍ശന്‍ വളര്‍ന്നു. ബ്ലാക്ക് ആന്റ് വൈറ്റ് രണ്ടര പതിറ്റാണ്ടോളം കാലത്തെ സംപ്രേക്ഷണത്തിന് ശേഷം 1982 ഓഗസ്റ്റ് 15ന് കളറായി. രാമായണം, മഹാഭാരതം, ഹംലോഗ് പോലുള്ള ജനകീയ പരമ്പരകള്‍ ടെലിവിഷനോട് ജനതയെ കൂടുതല്‍ അടുപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്വകാര്യ ചാനലുകളെത്തി. വാര്‍ത്താ ചാനലുകളോടുള്ള ജനങ്ങളുടെ താല്‍പര്യവും ലൈവ് ടെലികാസ്റ്റിന്റെ വരവോടെ പതിന്മടങ്ങ് വളര്‍ന്നു.

ഇന്ന് 892 ഉപഗ്രഹ ടെലിവിഷന്‍ ചാനലുകളുണ്ട്. ഇന്ത്യയില്‍ ഇതില്‍ 403 എണ്ണം വാര്‍ത്താ ചാനലുകളും 489 എണ്ണം വിനോദ ചാനലുകളുമാണ്. സബ്‌സ്‌ക്രിപ്ഷനിലൂടെയും പരസ്യവരുമാനത്തിലൂടെയും 2023ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ വ്യവസായത്തിന് ലഭിച്ചത് 69,600 കോടി രൂപയാണ്.

spot_img

Related news

മസ്‌കിന്റെ എക്സിനോട് ബൈ ബൈ, മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്‌കൈ പുത്തന്‍ നാഴികക്കല്ലില്‍

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന് (പഴയ ട്വിറ്റര്‍) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ...

‘തന്റെ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു’; ‘അമരന്‍ ‘ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി

'അമരന്‍ ' നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ത്ഥി. സിനിമയില്‍...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തി കൊന്നു

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍...

ഡല്‍ഹി വായു മലിനീകരണം; സര്‍ക്കാര്‍ ജീവനക്കാകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന...

വായു മലിനീകരണം രൂക്ഷം; ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ദില്ലി: ദില്ലി സര്‍ക്കാരിനെ വായു മലിനീകരണത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി....