മുഅല്ലിം ഡേ യും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു

നരിപ്പറമ്പ്: ജീലാനി നഗര്‍ മദ് റസത്തുല്‍ ബദ്രിയ്യ ഹാളില്‍ ജീലാനി മഹല്ല് കമ്മിറ്റി,മദ്‌റസ സ്റ്റാഫ്, ഖിദ്മത്തുല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ വളരെ വിപുലമായി നടന്നു.മഹല്ല് പ്രസിഡന്റ് കെകെഎസ് ആറ്റക്കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു സ്വദ്ര്‍ മുഅല്ലിം ഉമറുല്‍ ഫാറൂഖ് മുസ്ലിയാര്‍ സ്വാഗതവും മഹല്ല് വൈ പ്രസിഡന്റ് നൗഫല്‍ മഖ്ദൂമി അദ്ധ്യക്ഷത വഹിച്ചു മുഅല്ലിം ഡേ വിഷയത്തില്‍ സി സിദ്ധീഖ് മുസ്ലിയാര്‍ പ്രഭാഷണം നടത്തി ലഹരി വിരുദ്ധ ക്ലാസ് വാസുണ്ണി നിര്‍വ്വഹിച്ചു.

സമസ്ത പൊതു പരീക്ഷയില്‍ അഞ്ചാം തരത്തില്‍ ടോപ് പ്ലസ് നേടിയ ഐഡിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സയ്യിദത്ത് ഫാത്തിമ ഫാസ കെകെ മദ്‌റസാ പൊതു പരീക്ഷ പത്താം തരത്തില്‍ ഡിസ്റ്റിക്ഷനും എസ്എസ്എല്‍സിയില്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയ മുഹമ്മദ് ആരിഫ് സി .എസ്എസ്എല്‍സിയില്‍ എ പ്ലസ് നേടിയ അന്‍ഷിബ വി. എസ്എസ്എല്‍സിയില്‍ എ പ്ലസ് നേടിയ അഭിനവ് കൃഷ്ണ. ഡിസിപി ഇന്‍ കൗണ്‍സിലിങ് &സൈക്കോളജിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ഷിഹാബുദ്ധീന്‍ അഗ.29 വര്‍ഷത്തെ പോലീസ് സര്‍വീസ് സേവനത്തിന് ശേഷം കുറ്റിപ്പുറം സ്റ്റേഷനില്‍ നിന്ന് വിരമിച്ച എംവി വാസുണ്ണിയേയും മൊമെന്റോ നല്‍കി ആദരിച്ചു.

യോഗത്തില്‍ ബഷീര്‍ ഹാജി മാത്തൂര്‍, മുസ്ബിര്‍ അഹ്‌സനി, ഇര്‍ഷാദ് യമാനി, അബ്ദു റഹ്മാന്‍ ബദവി ആശംസകള്‍ അര്‍പ്പിച്ചു മഹല്ല് സെക്രട്ടറി ടി മുഹമ്മദ്, ട്രഷറര്‍ അബൂബക്കര്‍ ഹാജി, തുടങ്ങി ആലിമീങ്ങളും സയ്യിദന്മാരും രാഷ്രീയ സാമൂഹിക മഹല്ല് കമ്മിറ്റി തുടങ്ങിയവര്‍ പങ്കെടത്തു. ഖിദ്മത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് ശിഹാബ് ടിവി നന്ദി പറഞ്ഞു

spot_img

Related news

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി സഞ്ജു സാംസണ്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...