ബിരിയാണിയില്‍ കോഴിത്തല ; മുക്കാല്‍ ലക്ഷം പിഴയിട്ട് കോടതി.മുത്തൂരിലെ പൊറോട്ട സ്റ്റാള്‍ എന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് കോഴിത്തല കണ്ടെത്തിയത്‌

തിരൂരില്‍ പാഴ്‌സല്‍ വാങ്ങിയ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ കട ഉടമക്ക് ആര്‍ഡിഒ കോടതി 75,000 രൂപ പിഴയിട്ടു. മുത്തൂരിലെ പൊറോട്ട സ്റ്റാള്‍ എന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് പൂട്ടിച്ചിരുന്നു.

നവംബര്‍ അഞ്ചിന് തിരൂര്‍ പി സി പടി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വീട്ടിലേക്ക് നാല് ബിരിയാണി പാഴ്സലായി വാങ്ങിയത്. ഇതിലൊരു കവര്‍ തുറന്നു നോക്കിയപ്പോഴാണ് തൂവലുകള്‍ സഹിതം കോഴിയുടെ തല കണ്ടെത്തിയത്. ഹോട്ടലിനെതിരായ പരാതിയില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ പരിശോധന നടത്തി ഹോട്ടല്‍ അടച്ചു പൂട്ടുകയായിരുന്നു.

താന്‍ വാങ്ങിയ ഭക്ഷണത്തില്‍ എണ്ണയില്‍ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തലയുണ്ടായിരുന്നതെന്നും കോഴിയുടെ കൊക്കുള്‍പ്പെടെ ഇതിലുണ്ടായിരുന്നെന്ന് പ്രതിഭ പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഹോട്ടില്‍ നിന്ന് പഴകിയ ഭക്ഷണവും പിടിച്ചെടുത്തിരുന്നു.

spot_img

Related news

ചാക്കിലാക്കി സൂക്ഷിച്ച 19 കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

തിരുവനന്തപുരം: വീട്ടില്‍ 19 കിലോ കഞ്ചാവ് സൂക്ഷിച്ചു വച്ച ദമ്പതികളെ മലയിന്‍കീഴ്...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഒരേ വിലയില്‍...

പുതുവത്സരാഘോഷം; റോഡില്‍ പരിധി ലംഘിച്ചാല്‍ പണി കിട്ടും

മലപ്പുറം: പുതുവത്സരാഘോഷം പ്രമാണിച്ച് മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് പണി കിട്ടും. തിങ്കളാഴ്ചയും...

നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ്

തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം....

ടൂറിസ്റ്റ് ബസ് പോസ്റ്റില്‍ ഇടിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

എരമംഗലം: വെളിയംങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി...