നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ്

തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ദിലീപ് ശങ്കര്‍ മുറിയില്‍ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ് സംശയിക്കുന്നു. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തി. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. ഹോട്ടല്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കും.

ഇന്നലെയാണ് സിനിമാ-സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്‍ രണ്ടു ദിവസം മുന്‍പാണു ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.

ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു നോക്കി. ഇതോടെയാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിലീപ് ശങ്കറിന്റെ വീട് എറണാകുളത്താണ്. സീരിയല്‍ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളില്‍ പലരും വിളിച്ചിട്ടും ദിലീപ് ശങ്കര്‍ ഫോണെടുത്തിരുന്നില്ലെന്നും സീരിയല്‍ സംവിധായകന്‍ പറഞ്ഞിരുന്നു.

spot_img

Related news

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടി നൽകി സുപ്രീം കോടതി, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി

ദില്ലി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം...

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍...

ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ പാടില്ല, കോടതി വിധി മാനിക്കാതിരിക്കാനാകില്ല; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ മുകേഷ്

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ വിധിപ്പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് നടനും...

ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത് 4 കിലോ കഞ്ചാവ് 

കൊല്ലം: ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത്...

‘ദിലീപിന് നീതി കിട്ടി, വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ട്’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അടൂര്‍ പ്രകാശ്

ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍. ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ്...