ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താല്‍ കാത്തിരിക്കുന്നത് ജയില്‍ ശിക്ഷയും കനത്ത പിഴയും

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍, പേരുകള്‍, ചിഹ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം. പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം.

ദേശീയചിഹ്നത്തെ അവഹേളിച്ചാല്‍ നിലവിലെ നിയമപ്രകാരം പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് രണ്ട് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്ക് കീഴിലാണ്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയല്‍) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയല്‍) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം.

ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ മന്ത്രിതലയോഗത്തില്‍ അടുത്തിടെയാണ് നടന്നത്. ആദ്യതവണ കുറ്റം ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷവും ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ല്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കിയിരുന്നില്ല.

spot_img

Related news

മലയാളികൾക്ക് സന്തോഷവാർത്ത; കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016...

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ...

‘ഹരിയാനയിൽ വോട്ടുകൊള്ള നടത്തി, 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

വോട്ടുകൊള്ള ആരോപിച്ച് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി. എച്ച് ഫയൽ...