ചാക്കിലാക്കി സൂക്ഷിച്ച 19 കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

തിരുവനന്തപുരം: വീട്ടില്‍ 19 കിലോ കഞ്ചാവ് സൂക്ഷിച്ചു വച്ച ദമ്പതികളെ മലയിന്‍കീഴ് പൊലീസ് പിടികൂടി. തൈക്കാട് ജഗതിയില്‍ വിജി എന്ന് വിളിക്കുന്ന വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്.

വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലയിന്‍കീഴ് സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ വീട്. വില്‍പനയ്ക്കായി പ്രതികള്‍ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കിടപ്പു മുറിയില്‍ ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഈ വീട്ടിലേക്ക് ധാരാളം പേര്‍ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

spot_img

Related news

അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കാട്ടുപന്നി കുറുകെച്ചാടി, കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറഞ്ഞു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാർ...

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി...