ദുല്‍ഖറിന്റെ ആ സൂപ്പര്‍ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്

ദുല്‍ഖറിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്‍ തിരക്കഥ എഴുതി അന്‍വര്‍ റഷീദാണ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ജനുവരിന് മൂന്നിന് തിയറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്.

ചിത്രം വീണ്ടും എത്തുന്നതായി പിവിആര്‍ തിയറ്ററിന്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ ആരാധകരെ അറിയിച്ചത്. ദുല്‍ഖറിനൊപ്പം തിലകനും പ്രധാന കഥാപാത്രത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. നിത്യാ മേനനനായിരുന്നു നായികയായി എത്തിയത്. തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ചിത്രത്തിലൂടെ ജൂറിയുടെ പരാമര്‍ശം തിലകനും ഉണ്ടായിരുന്നു.

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി ഒടുവില്‍ വന്നത് ലക്കി ഭാസ്‌കറായിരുന്നു. ദുല്‍ഖറിന്റേതായി തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ലക്കി ഭാസ്‌കര്‍ വന്‍ ഹിറ്റായി മാറി. ദുല്‍ഖര്‍ സോളോ നായകനായി 100 കോടി ക്ലബിലുമെത്തി. ഒരു മലയാളം നടന്‍ നായകനായിട്ടുള്ള ചിത്രത്തിന് ലഭിച്ചതില്‍ ഉയര്‍ന്ന തുകയാണ് നെറ്റ്ഫ്‌ലിക്‌സ് ദുല്‍ഖര്‍ സിനിമയ്ക്ക് നല്‍കിയത്. ലക്കി ഭാസ്‌കറിന് 30 കോടിയില്‍ അധികം ഒടിടിക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലക്കി ഭാസ്‌കര്‍ ആഗോളതലത്തില്‍ 112 കോടിയില്‍ അധികം നേടിയപ്പോള്‍ മുന്‍നിര മലയാള താരങ്ങളും കൊതിക്കുന്ന പാന്‍ ഇന്ത്യന്‍ പദവിയിലേക്കും ആണ് ദുല്‍ഖറിന്റെ കുതിപ്പ്. വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‌കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

മലയാളത്തില്‍ ദുല്‍ഖറിന്റേതായെത്തിയത് ഒടുവില്‍ കിംഗ് ഓഫ് കൊത്തയാണ്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത് അഭിലാഷ് ജോഷി ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്‌യും ഷാന്‍ റഹ്മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എന്‍ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, സ്റ്റില്‍ ഷുഹൈബ് എസ് ബി കെയുമാണ്.

spot_img

Related news

വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്; തുടക്കം ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്റെ ചിത്രത്തില്‍ നായികയായി...

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ വരുന്നു; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ദുല്‍ഖര്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കാന്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

ചരിത്രത്തിലേക്കൊരു തിരിഞ്ഞു നോട്ടം; പ്രേക്ഷകർ ഏറ്റെടുത്ത് ടോവിനോ നായകനായ ‘നരിവേട്ട’

കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലേക്ക് മൂര്‍ച്ചയേറിയ ആയുധംപോലെ തുളഞ്ഞുകയറുന്ന ചില ചിത്രങ്ങളുണ്ട്. പറയുന്ന വിഷയംകൊണ്ടും...

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍...