ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വ്വഹിച്ചു . സമ്മാനത്തുകയില്‍ മാറ്റിമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്‍പന ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബംപറിന്റെ സമ്മാനതുകയായി പ്രഖ്യാപിച്ചത്. ഇതേ തുകയില്‍ തന്നെയാണ് ഇത്തവണത്തെ ബംപര്‍ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ടാം സമ്മാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി വീതം 20 പേര്‍ക്ക് ആണ് രണ്ടാം സമ്മാനം. ഒരു ലക്ഷത്തോളം പേരുടെ ജീവന മാര്‍ഗമാണ് ലോട്ടറി.