ചോറ്, ചപ്പാത്തി, ചിക്കൻ, ബീഫ്; ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം; എട്ട് ഹോട്ടലുകൾക്ക് നോട്ടീസ്

കൊച്ചി പിറവത്ത് ദിവസങ്ങൾ പഴകിയ ഭക്ഷണം പിടികൂടി. ന​ഗരസഭാ പരിധിയിൽ ആരോ​ഗ്യ വിഭാ​ഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ചോറ്, ചപ്പാത്തി, ചിക്കൻ, ബീഫ്, എണ്ണ പലഹാരങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 

രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ ബേക്കറികൾ മുതൽ എട്ട് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്. പാലച്ചുവട് ജംക്‌ഷനിലെ ശിവനന്ദ ബേക്കറി, വിജയ ബേക്കറി, പിറവം ടൗണിലെ ഹോട്ടലുകളായ ഹണീബി, അഥീന, സിറ്റി ഹോട്ടൽ, ഐശ്വര്യ, ജേക്കേഴ്സ്, കുഞ്ഞൂഞ്ഞ് എന്നിവിടങ്ങളിൽ നിന്നാണു ഭക്ഷണം കണ്ടെടുത്തത്.

പാചകത്തിന് ഉപയോഗിച്ചിരുന്ന പഴകിയ എണ്ണയും പിടികൂടി. ഹോട്ടൽ ഉടമകൾക്ക് ആരോ​ഗ്യ വിഭാ​ഗം നോട്ടിസ് നൽകി. ഇവരിൽ നിന്നും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. 

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...