ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണം.

സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് ആഹ്വാന ചെയ്ത ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കോഴിക്കോടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കോഴിക്കോട് ലോറിക്ക് നേരെയും കല്ലേറുണ്ടായി

കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്ത് വെച്ചുണ്ടായ കല്ലേറില്‍ പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിന് ബൈക്കിലെത്തിയവര്‍ കല്ലെറിഞ്ഞു. ബസിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

കോഴിക്കോട് കല്ലായിയില്‍ ലോറിയുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. പി എസ് സി പരീക്ഷ നടക്കേണ്ട സ്‌കൂളിന് മുന്നിലാണ് അക്രമമുണ്ടായത്. ആലുവപെരുമ്പാവൂര്‍ റൂട്ടിലോടുന്ന രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകളും അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി

spot_img

Related news

മലപ്പുറത്തെ ഹോട്ടല്‍ ബിരിയാണിയില്‍ ചത്ത പല്ലി

നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ ഹോട്ടലില്‍ ബിരിയാണിയില്‍ ചത്ത പല്ലി. ഹോട്ടല്‍...

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിന് 25 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 25...

എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു

എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി...

പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി; പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക്...

30ലധികം പേര്‍ക്ക് രോഗ ലക്ഷണം, 2 പേരുടെ നില ഗുരുതരം; മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക. നഗരത്തിലെ വിവിധ...