പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ സഹോദരനായ പൊലീസുകാരന്‍ അറസ്റ്റില്‍

പാലക്കാട്: വിക്ടോറിയ കോളജിന് സമീപം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഫിറോസിന്റെ സഹോദരനായ പൊലീസുകാരന്‍ അറസ്റ്റില്‍. റഫീഖിനെ രാത്രി വൈകി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളിത്തെരുവ് സ്വദേശിയായ അനസാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റു മരിച്ചത്. നരികുത്തി സ്വദേശിയായ ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അനസിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബാറ്റ് കൊണ്ട് അടികിട്ടി ബോധരഹിതനായി വീണ അനസിനെ ഫിറോസും റഫീഖും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പാലക്കാട് നോര്‍ത്ത് പോലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

spot_img

Related news

മുത്തങ്ങ സമരക്കേസ്: ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

എറണാകുളം: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന കേസിൽ ആദിവാസി ഗോത്ര...

ഇൻസ്റ്റഗ്രാമിലെ വൈറൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു

കോട്ടയം: ഇൻസ്റ്റഗ്രാമിലെ വൈറൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. 106 വയസായിരുന്നു....

എംബിബിഎസ് വിദ്യാർത്ഥികൾക്ക് ആശ്വാസം; മെഡിക്കൽ പ്രവേശന തീയതി സെപ്റ്റംബർ 5 വരെ നീട്ടി

തിരുവനന്തപുരം: കേരളത്തിലെ എംബിബിഎസ് വിദ്യാർഥികൾക്ക് ആശ്വാസമായി മെഡിക്കൽ പ്രവേശന തീയതി നീട്ടി....

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; തിരുവോണദിവസം 10,000 പേർക്ക് പ്രസാദസദ്യ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ.വി....

മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു; പേരാമംഗലത്ത് വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം

തൃശൂർ: പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി...