വിഷുക്കാല മദ്യ വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഇത്തവണ


കോഴിക്കോട്: സംസ്ഥാനത്തെ വിഷുക്കാല മദ്യ വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഇത്തവണ. വിഷുത്തലേന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യമാണ്.കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വിഷുക്കാലത്തും മദ്യ വില്‍പ്പന റകാര്യമായി നടന്നിരുന്നില്ല. 2020ലെ വിഷുക്കാലത്ത് നടന്ന 9.82 കോടിയുടെ വില്‍പനയാണ് ഇതിനുമുമ്പ് നടന്ന ഉയര്‍ന്ന കച്ചവടം. ഈ റെക്കോര്‍ഡിനെ മറികടന്നുകൊണ്ടാണ് ഇത്തവണത്തെ വില്‍പ്പന.ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത് കൊയിലാണ്ടിയിലെ വില്പനശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂര്‍ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂര്‍ 60.85 ലക്ഷത്തിന്റെയും മദ്യം വിറ്റു.

spot_img

Related news

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. നൂറ്റി...

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യത. 26...

സ്വര്‍ണവില കുതിക്കുന്നു; നാലുദിവസത്തിനിടെ കൂടിയത് 2320 രൂപ

വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില കൂടി. ഒരു പവന്‍...

വയനാട് ദുരന്തം; സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13ന്; 153 കോടി അനുവദിച്ചെന്ന് കേന്ദ്രം

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം തങ്ങളോട് സംസ്ഥാനം സഹായം ആവശ്യപ്പെട്ടത് ഈ...

ഗാര്‍ഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികള്‍; ഗര്‍ഭിണിയെന്ന പരിഗണന പോലും തന്നില്ല

ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ്. കൂടുതലും...