പ്രഭാത പ്രാര്‍ഥനക്കിടെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സേനയുടെ അതിക്രമം

പ്രഭാത പ്രാര്‍ഥനക്കിടെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സേനയുടെ അതിക്രമം.കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്‌സ പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ സേനയുടെ അതിക്രമം. പ്രഭാത പ്രാര്‍ഥനക്കിടെ ഇരച്ചെത്തിയ ഇസ്രായേല്‍ സേന അക്രമം അഴിച്ചുവിടുകയായിരുന്നു.പള്ളിയില്‍ കയറിയ സേന ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.പരിക്കേറ്റ 67 ആളുകളെ പള്ളിയില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പാലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.പള്ളിയില്‍ സേന അതിക്രമിച്ചു കടക്കുന്നതിന്റെയും അക്രമങ്ങള്‍ അഴിച്ചുവിടുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പെസഹ പെരുന്നാളും റമദാനും ചേര്‍ന്നുവരുന്ന സമയത്താണ് ഇസ്രായേല്‍ സേനയുടെ അക്രമം. കഴിഞ്ഞ വര്‍ഷവും സമാനമായ അക്രമങ്ങളുണ്ടാകുകയും
ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

spot_img

Related news

‘ക്രിസ്മസ്’ ആഘോഷ ലഹരിയില്‍ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ‘ഫ്രാന്‍സിസ് മാര്‍പാപ്പ’

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം...

നിഴല്‍ ഇല്ലാതെ ഒരു ദിവസം; സീറോ ഷാഡോ ഡേ എന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്

'സീറോ ഷാഡോ ഡേ' എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന് സൗക്ഷ്യം വഹിച്ച് ഹൈദരാബാദ്....

ട്വിറ്റര്‍ എന്ന പേരും നീലപക്ഷിയും ഇനി ഒര്‍മ; പുതിയ അപ്‌ഡേറ്റില്‍ പേരും ലോഗോയും മാറി

ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഇതോടുകൂടി പഴയ...

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഹൃദയാഘാതത്തിന് കാരണമാവുന്നുണ്ടോ? ആശങ്ക ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...