തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടത്. കായംകുളം സ്വദേശി ആതിര (30) യാണ് കൊല്ലപ്പെട്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആണ് ആതിര. ഇന്‍സ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
ഭര്‍ത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടില്‍ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാന്‍ എടുത്തു നല്‍കിയ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവുമായി താമസിച്ചു വരികയായിരുന്നു. യുവാവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം.
ഇന്‍സ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. ഈ യുവാവ് രണ്ടു ദിവസം മുന്‍പ് ഇവിടെ എത്തിയിരുന്നെന്നാണ് വിവരം. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്‌കൂളില്‍ അയക്കുന്നത് അയല്‍ വാസികള്‍ കണ്ടിരുന്നു. അതിനാല്‍ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.