കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് തടവ്ശിക്ഷ വിധിച്ചു


വളാഞ്ചേരി: 2016-ല്‍ കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ക്രൈം നമ്പര്‍ 216/2016 കേസിലെ ഒന്നാംപ്രതി അബ്ദുള്‍ അമീറി(35)ന് രണ്ട് വര്‍ഷവും രണ്ടാംപ്രതി മുഹമ്മദ് സാദിഖി (25)ന് ഒരു വര്‍ഷവും വീതം കഠിന തടവാണ് ശിക്ഷ. വടകര എന്‍.ഡി.പി.എസ്. കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും 15,000രൂപ വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം വീതം ഇരുവരും തടവുശിക്ഷ അനുഭവിക്കണം.
2016-ല്‍ തിരുവേഗപ്പുറയില്‍ നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് വാഹനത്തില്‍ കഞ്ചാവുമായി പോകുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വട്ടപ്പാറ വളവില്‍ എസ്.എന്‍.ഡി.പി ഓഫീസ് പരിസരത്ത് വെച്ച് രണ്ട് കിലോ കഞ്ചാവുമായി വളാഞ്ചേരി എസ് ഐ ആയിരുന്ന പി.എം. ഷമീറാണ് ഇവരെ അറസ്റ്റ് ചെയ്ത്.ഒന്നാം പ്രതിയായ അബ്ദുല്‍ അമീര്‍ ഒറ്റപ്പാലത്തു നടന്ന ഒരു കൊലക്കേസ്സിലും പ്രതിയാണ്.നിരവധി കേസ്സുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്.ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത് സി ഐ ആയിരുന്നു കെ ജി സുരേഷ് ആണ്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന സനോജ് ആണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്

spot_img

Related news

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...

ലീഗിനേയും സമസ്തയെയും രണ്ടാക്കാന്‍ നോക്കുന്നവര്‍ ഒറ്റപ്പെടും; പിളര്‍പ്പുണ്ടാവില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: കോഴിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയില്‍ എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്താനെന്ന്...

എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം...