കായംകുളത്ത് വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ച 85 ലിറ്റർ സ്പിരിറ്റും മാൻകൊമ്പുകളും പിടികൂടി; ഒരാൾ പിടിയിൽ

കായംകുളത്ത് വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 85 ലിറ്റർ സ്പിരിറ്റും തലയോട്ടിയോടുകൂടിയ രണ്ട് മാൻകൊമ്പുകളും എക്സൈസ് സംഘം പിടികൂടി. കൃഷ്ണപുരം ഓച്ചിറ ഞക്കനാൽ ആശാന്റെയ്യത്ത് അശോകന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

ഷാപ്പുകളിൽ കള്ളിൽ കലർത്തുന്നതിനായി സ്പിരിറ്റ് ചില്ലറ വിൽപ്പന നടത്തിയിരുന്നതായാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സർക്കിൾ ഇൻസ്പെക്ടർ ആർ.ജി. രാജേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രജിത്ത് കെ.ആർ., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, കൊല്ലം ഐ.ബി. പ്രിവന്റീവ് ഓഫീസർ മനു ആർ. എന്നിവരും കായംകുളം എക്സൈസ് റേഞ്ച് സംഘവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

Related news

ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ...

കേരളീയം 2026 പുരസ്കാരം; ആതവനാട് പഞ്ചായത്ത് പ്രസിഡന്റിന് സംസ്ഥാനതല അംഗീകാരം

മലപ്പുറം: ഭരണരംഗത്തും പൊതുപ്രവർത്തനത്തിലും മികവ് തെളിയിച്ച ജനപ്രതിനിധികളെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഡോ....

എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരം: സമരപ്പന്തലിലെത്തി വി. മുരളീധരനും ആർ. ശ്രീലേഖയും

തിരുവനന്തപുരം: എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ദേശീയതലത്തിൽ...

പി എസ് സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം ആർ ബൈജു ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേരള...

ചേരാനല്ലൂർ അപകടം: പൊലീസിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി സസ്പെൻഷൻ ഉത്തരവ്

തിരുവനന്തപുരം: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ പൊലീസിന്റെ ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തി...