വട്ടിയൂർക്കാവിൽ 14-കാരന് നേരെ ക്രൂരമർദ്ദനം; നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി കുട്ടി, രണ്ടാനച്ഛനെതിരെ കേസ്!

തിരുവനന്തപുരം വട്ടിയൂർക്കാവിൽ 14 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെതിരെ പൊലീസ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശിയായ ഷാജഹാനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനമേറ്റതായി പരാതിപ്പെട്ട 14 വയസ്സുകാരൻ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കഴിഞ്ഞ ജൂൺ 22-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അമൽ മുഹമ്മദ് എന്ന ബാലനെയാണ് രണ്ടാനച്ഛൻ മർദ്ദിച്ചതെന്നാണ് പരാതി.

വീടിന്റെ മുകളിലത്തെ നിലയിൽ വെച്ച് ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച ശേഷം തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി മുടിയിൽ പിടിച്ച് തല ചുവരിലിടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

നിലത്തുവീണ കുട്ടിയുടെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 75 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വട്ടിയൂർക്കാവ് എസ്.ഐ. അഭിജിത്ത് ബി.യുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

spot_img

Related news

വാണിയപ്പാറ കല്ലറ ദുരൂഹത നീങ്ങി; രണ്ട് മൃതദേഹങ്ങൾ മാത്രം

കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതയ്ക്ക് ഒടുവിൽ വ്യക്തത....

പി.എം ശ്രീ ചൂടുപിടിച്ചു; സഭയിൽ ഭരണ–പ്രതിപക്ഷ പോര്

പി.എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ–പ്രതിപക്ഷ പോരാട്ടം കടുത്തു. ധാരണപത്രവും നടപ്പാക്കൽ...

‘പാവയാകാൻ താനില്ല, പിക്ചർ അബ് ബാക്കി ഹേ!’; ‘അമ്മ’യിലെ സാമ്പത്തിക ക്രമക്കേടുകൾ തുറന്നുപറഞ്ഞ് ശ്വേത മേനോൻ

താരസംഘടന ‘അമ്മ’യിൽ നിന്ന് ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ്...

എൽഡിഎഫ് കൺവീനറായി പി. രാജീവ്? ചർച്ചകൾ സജീവം

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് മാറ്റത്തിന് സാധ്യത. മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര...

വാണിയപ്പാറ കല്ലറയിലെ ദുരൂഹത; നിർണായക പരിശോധന തുടങ്ങി

കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ നിർണായക...