മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലിലെ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം. വൈകിട്ട് നാലുമണിക്ക് നടക്കുന്ന മത്സരത്തില്‍ ഒഡീഷ സര്‍വീസസിനെ നേരിടും. രണ്ടാം മത്സരത്തില്‍ കര്‍ണാടക ഗുജറാത്തുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങള്‍ക്ക് പന്തുരുളുമ്പോള്‍ ഒഡീഷയും കര്‍ണാടകയുമാണ് സെമിയിലേക്ക് കണ്ണുനട്ടിരിക്കുന്നത്.
മൂന്ന് മത്സരങ്ങള്‍ കളിച്ച ഒഡീഷ രണ്ട് ജയവും ഒരു സമനിലയുമുള്‍പ്പടെ ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. സര്‍വീസസിനെതിരെ ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഒഡീഷ സെമിയിലെത്തും. അങ്ങനെയെങ്കില്‍ ബംഗാളാകും സെമിയില്‍ ഒഡീഷയുടെ എതിരാളികള്‍.സമനിലയാണ് ഫലമെങ്കില്‍ രണ്ടാം സ്ഥാനവുമായി കേരളത്തിനെതിരെ സെമി കളിക്കാം.