പ്രഭാത പ്രാര്‍ഥനക്കിടെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സേനയുടെ അതിക്രമം.കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്‌സ പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ സേനയുടെ അതിക്രമം. പ്രഭാത പ്രാര്‍ഥനക്കിടെ ഇരച്ചെത്തിയ ഇസ്രായേല്‍ സേന അക്രമം അഴിച്ചുവിടുകയായിരുന്നു.പള്ളിയില്‍ കയറിയ സേന ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.പരിക്കേറ്റ 67 ആളുകളെ പള്ളിയില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പാലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.പള്ളിയില്‍ സേന അതിക്രമിച്ചു കടക്കുന്നതിന്റെയും അക്രമങ്ങള്‍ അഴിച്ചുവിടുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പെസഹ പെരുന്നാളും റമദാനും ചേര്‍ന്നുവരുന്ന സമയത്താണ് ഇസ്രായേല്‍ സേനയുടെ അക്രമം. കഴിഞ്ഞ വര്‍ഷവും സമാനമായ അക്രമങ്ങളുണ്ടാകുകയും
ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.