പഠിപ്പിക്കേണ്ട കൈകൾ വേട്ടക്കാരുടേതാകുമ്പോൾ; അഞ്ചാം ക്ലാസ് മുതലുള്ള പീഡനം തുറന്നുപറഞ്ഞു വിദ്യാർത്ഥി, എച്ച്.എമ്മിനെതിരെ കേസ്

പാലക്കാട് നഗരത്തിലെ സർക്കാർ യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും ഇതേ അധ്യാപകനിൽ നിന്ന് സമാനമായ മോശം പെരുമാറ്റം ഉണ്ടായിരുന്നുവെന്നും വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്.

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

spot_img

Related news

ഒന്നരമാസം മുൻപായിരുന്നു വിവാഹം; ഭാര്യയെ ഒപ്പം കൂട്ടാൻ നാട്ടിലെത്തിയ പ്രവാസി യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ!

കോഴിക്കോട്: നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം സ്വദേശി...

ആകാശപ്പൂരത്തിന്റെ കാതടപ്പിക്കുന്ന ശബ്ദമല്ല; ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയ സന്തോഷം; സഭാധ്യക്ഷന്റെ ‘സ്നേഹ ചലഞ്ച്’ യാഥാർത്ഥ്യമായി

പള്ളിപ്പെരുന്നാളുകളിലെ വെടിക്കെട്ട് ഒഴിവാക്കി അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകണമെന്ന ഓർത്തഡോക്സ് സഭാധ്യക്ഷന്റെ...

നാദാപുരത്ത് മരുന്ന് മാറി നൽകിയെന്ന് പരാതി; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു, കടുത്ത ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട് നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന ബന്ധുക്കളുടെ...

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും; 4 വാഹനങ്ങൾ കൂടി നിഴലിൽ!

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയ കേസിൽ നടൻ...