ആരും അറിയാതെ ഗ്രൂപ്പ് വിടാൻ സാധിക്കും; പുതിയ സംവിധാനവുമായി വാട്സപ്പ്

ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ്. ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് ആവുമ്പോൾ അവിടെ മറ്റുള്ള എല്ലാ അംഗങ്ങൾക്കും നിലവിൽ അത് അറിയാൻ കഴിയും. പുതിയ സംവിധാനത്തിൽ ആരും അറിയാതെ ഗ്രൂപ്പ് വിടാൻ സാധിക്കും. ഈ ഫീച്ചർ നിലവിൽ നിർമാണത്തിലാണെന്നും ഏറെ വൈകാതെ ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ സംവിധാനം അനുസരിച്ച് ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ അഡ്മിന്മാർക്ക് മാത്രമേ അത് അറിയാൻ കഴിയൂ. വാട്സപ്പ് ഡെസ്ക്ടോപ്പ് ബീറ്റ വേർഷനുകളിലും ഇത് ലഭ്യമായേക്കും. എന്നാൽ, ആൻഡ്രോയ്ഡ്, ആപ്പിൾ വാട്സപ്പ് ബീറ്റ വേർഷനിലാവും ആദ്യം ഈ ഫീച്ചർ ലഭ്യമാവുക.

spot_img

Related news

ഡിജിറ്റലിലേക്ക് ചുവടുവെക്കാന്‍ തപാല്‍ വകുപ്പും; ഇനി പിന്‍കോഡുകള്‍ക്ക് പകരം ഡിജിപിന്‍

പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ സംവിധാനം...

യുപിഐ ആപ്പുകള്‍ ഡൗണ്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ താറുമാറായി

ദില്ലി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ,...

വിഡിയോകളും ചിത്രങ്ങളും അയക്കുമ്പോള്‍ കൂടുതല്‍ സ്വകാര്യത; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഡിവൈസില്‍...

ലോകം മുഴുവനും ജിബ്ലി തരംഗം; ഈ ട്രെന്‍ഡിനെ ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി ആരുടേത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലിസ്‌റ്റൈല്‍ ട്രെന്‍ഡിന്...