കോഴിക്കോട്: കേരളത്തിൽ ഈ തിരഞ്ഞെടുപ്പോടെ മൂന്നാം ബദൽ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. എൻഡിഎ കേരളത്തിൽ നിർണായക ശക്തിയാകുമെന്നും മതസാമുദായിക വർഗീയ ശക്തികൾക്ക് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്നും എംടി രമേശ് പറഞ്ഞു. വോട്ടിന് നോട്ട് ആരോപണത്തിനുമേല്‍ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു.
ബിജെപി അങ്ങനെ ആളുകളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൈമാറണം, അന്വേഷണം നടക്കട്ടെ, അന്വേഷണത്തിൽ സത്യം പുറത്തുവരട്ടെ. ദൃശ്യങ്ങൾ ഇന്നത്തെ കാലത്ത് എങ്ങനെയും ചിത്രീകരിക്കപ്പെടാം. പണം കൊടുത്ത് സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചിട്ടില്ല. ശോഭ സുരേന്ദ്രൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ശോഭയുടെയും കോൺഗ്രസിന്റെയും പരാതി അന്വേഷിക്കട്ടെ. പാലക്കാട് ബിജെപി ജയിക്കാൻ പോകുന്നതിന്റെ വേവലാതിയാണ്. യുഡിഎഫിനും എൽഡിഎഫിനും സമനിലതെറ്റി. ശോഭ സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിന് ജയിക്കും എന്നും എംടി രമേശ് പറഞ്ഞു.




