ഷാഫിയുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നു; 12മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്: കെ സുരേന്ദ്രന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഷാഫിയുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 40 മുറികളില്‍ 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. യുഡിഎഫ് നേതാക്കള്‍ ബാക്കി മുറികളില്‍ പരിശോധന നടത്താന്‍ അനുവദിച്ചില്ല. പോലീസ് സേനയെ വിന്യസിച്ചു പരിശോധന നടത്തിയില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി പണം ഇറക്കി എന്നാണ് മൊഴി.

പാലക്കാട്ടെ ഹോട്ടലില്‍ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തണമായിരുന്നു. പണം എത്തിച്ചത് കണ്ട ദൃക്‌സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും നടപടി സംശയാസ്പദമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മറ്റൊരു മുറിയില്‍ കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ അവസരം ഒരുക്കിയത് പോലീസാണ്. പൊലീസിന്റെ പെരുമാറ്റം കൃത്യമായ നാടകം.

സിസിടിവി പരിശോധിച്ച് വിവരം എടുക്കാന്‍ പൊലീസിന് സാധിക്കാത്തതാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. സിപിഐഎമ്മും ബിജെപിയും എന്തിന് ഗൂഢാലോചന നടത്തണമെന്നും അദ്ദേഹം ചോദിച്ചു. ഉചിതമായ രീതിയില്‍ അല്ല പൊലീസ് അന്വേഷണം നടത്തിയത്. വനിതാ പോലീസിനെ വിന്യസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ദൃക്സാക്ഷികളുടെ മൊഴിയെടുത്തില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...