ഫോര്‍വേഡ് വീരന്മാര്‍ക്ക് പണിയുമായി വാട്‌സ്ആപ്പ്

തമാശ നിറഞ്ഞ ട്രോള്‍ ഇമേജുകളോ സന്ദേശങ്ങളോ വിഡിയോകളോ ലഭിച്ചാല്‍, അപ്പോള്‍ തന്നെ സുഹൃത്തുക്കളുടെയും കുടുംബക്കാരുടേയും വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യാതെ ചിലര്‍ക്ക് ഒരു സമാധാനവുമുണ്ടാകില്ല. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് ഒരു സന്ദേശം അയക്കാനുള്ള സൗകര്യം വാട്‌സ്ആപ്പിലുള്ളത് അത് ഏറ്റവും എളുപ്പമാക്കുന്നുമുണ്ട്. എന്നാല്‍, അത്തരം ഫോര്‍വേഡ് വീരന്മാര്‍ക്ക് പണിയുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.

ഒരേസമയം അഞ്ച് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് വാട്‌സ്ആപ്പ് ട്രാക്കര്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി. വാട്‌സ്ആപ്പിന്റെ v2.22.7.2 എന്ന വേര്‍ഷനിലായിരിക്കും പുതിയ മാറ്റം വരികയെന്നും അവര്‍ സൂചന നല്‍കുന്നു.

ഒരു സന്ദേശം ഒരേ സമയം ഒരു ഗ്രൂപ്പിലേക്ക് മാത്രമായിരിക്കും ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍, അതേ സന്ദേശം അഞ്ച് വ്യക്തികളുടെ ചാറ്റിലേക്ക് പങ്കുവെക്കാന്‍ കഴിയും. ഗ്രൂപ്പുകളിലേക്ക് അയക്കണമെങ്കില്‍ ഓരോ തവണയായി ചെയ്യേണ്ടിവരും എന്ന് ചുരുക്കം.

വ്യാജവാര്‍ത്തകളും ഗൂഢാലോചനാ വാദങ്ങളുമൊക്കെ, വലിയ രീതിയില്‍ ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നതില്‍ വാട്‌സ്ആപ്പിന് കാര്യമായ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം കൊണ്ടുവരാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

spot_img

Related news

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടല്‍; സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ആപ്പില്‍ സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്...

ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാന്‍ 3 ചന്ദ്രനെ തൊട്ടു

ഇന്ത്യന്‍ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍...

ട്വിറ്റര്‍ എന്ന പേരും നീലപക്ഷിയും ഇനി ഒര്‍മ; പുതിയ അപ്‌ഡേറ്റില്‍ പേരും ലോഗോയും മാറി

ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഇതോടുകൂടി പഴയ...

ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ് എത്തി

ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ് എത്തി. ഉപയോക്താക്കളെ ത്രഡ്‌സിലേക്ക്...

ഷോര്‍ട്ട് വീഡിയോയിലൂടെ അതിവേഗം ആശയവിനിമയം, 60 സെക്കന്‍ഡ് വരെ ഷൂട്ട് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ്...