വളാഞ്ചേരി: വയനാടിനായി കൈകോര്‍ത്ത് വളാഞ്ചേരി. വയനാട്ടിലെ സഹോദരങ്ങള്‍ക്കായി ശേഖരിക്കുന്ന ആവശ്യസാധനങ്ങളിലേക്ക് സോപ്പുപൊടി കൈമാറി കോട്ടക്കല്‍ മാസ് ട്രേഡേഴ്സ്.144 കിലോഗ്രാം വരുന്ന സോപ്പുപൊടിയാണ് ഇവര്‍ കൈമാറിയത്. പാര്‍ട്നര്‍ നജീബ് ആവശ്യസാധനം കൂട്ടായ്മക്ക് കൈമാറി. ഇ ചാനലും വളാഞ്ചേരിയിലെ യുവ കൂട്ടായ്മയും സംയുക്തമായാണ് സുമനസുകളില്‍നിന്നും ആവശ്യസാധനങ്ങള്‍ ശേഖരിച്ചുവരുന്നത്. വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി കോട്ടക്കല്‍ മാസ് ട്രേഡേഴ്്സും ഉദ്യമത്തില്‍ പങ്കുചേരുകയായിരുന്നു. ആവശ്യസാധനങ്ങളുടെ ശേഖരണം വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെ അവസാനിക്കും.