“വോട്ടു ചെയ്യൂ, പുട്ടടിക്കൂ”; വിരലിലെ മഷി കാട്ടിയാൽ വെറും ഒരു രൂപയ്ക്ക് പുട്ടുപൊടി!

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ വേറിട്ട ഓഫറുമായി സപ്ലൈക്കോ. ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിൽ പങ്കാളികളാകുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ ‘ശബരി പുട്ടുപൊടി’ നൽകുന്ന പദ്ധതിയാണ് സപ്ലൈക്കോ പ്രഖ്യാപിച്ചിരിക്കുന്നത്. ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന കൗതുകകരമായ ടാഗ്‌ലൈനോടെയാണ് ഈ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്), ജില്ലാ ഭരണകൂടം, സപ്ലൈക്കോ എന്നിവ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.

ഓഫർ ലഭിക്കാനുള്ള നിബന്ധനകൾ:

  • വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷി കൗണ്ടറിൽ കാണിക്കണം.
  • സപ്ലൈക്കോയിൽ നിന്നും 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
  • തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സാധനം വാങ്ങുന്നവർക്കാണ് ഈ സവിശേഷ ഓഫർ ലഭ്യമാകുക.

ജില്ലാ ഭരണകൂടത്തിന്റെ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനാണ് സപ്ലൈക്കോ ഇത്തരമൊരു സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം ഉപഭോക്താക്കൾക്കിടയിലും വലിയ താൽപ്പര്യം സൃഷ്ടിച്ചിട്ടുണ്ട്. വോട്ടുരേഖപ്പെടുത്തി മഷി പുരണ്ട വിരലുമായി സപ്ലൈക്കോയിലെത്തുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...