ന്യൂഡല്‍ഹി: ഫാസിസത്തിന്റെ ബുള്‍ഡോസറുകള്‍ കണ്ട് പേടിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ ബാബു. ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിലായിരുന്നു ഫൈസല്‍ ബാബുവിന്റെ പ്രതികരണം. ഒഴിപ്പിക്കലില്‍ കട നഷ്ടപ്പെട്ടവര്‍ക്ക് ഉന്നത നീതിപീഠത്തില്‍ നിന്ന് സുരക്ഷ ഒരുക്കാനുള്ള ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. മര്‍ദ്ദിതകര്‍ക്കൊപ്പം നില്‍ക്കുമെന്നും ജനാധിപത്യ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്തെ സി ബ്ലോക്കില്‍ ഫൈസല്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഇവിടെ ജാമിഅ മസ്ജിദിന്റെ മുന്നിലുള്ള എല്ലാ കടകളും തകര്‍ത്തുകളഞ്ഞുവെന്നും ഗല്ലിയില്‍ മൊത്തം 56 കടകള്‍ തകര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.