പരപ്പനങ്ങാടി: ‘പൊലീസിന്റെ ചങ്ങാതി’ വാഹനങ്ങൾ പെരുകുന്നു. ഔദ്യോഗിക വാഹനങ്ങളിലെ പൊലീസ് സ്റ്റിക്കറിനോടു സാമ്യമുള്ളതാണ് ‘ഫ്രൻഡ്സ് ഓഫ് പൊലീസ്’ എന്നെഴുതിയ ചുവപ്പ്, നീല പ്രതലത്തിലുള്ള സ്റ്റിക്കർ. കാറുകളിലാണ് ഇത്തരം വ്യാജ സ്റ്റിക്കറുകൾ കൂടുതലായി കാണുന്നത്. പൊലീസ് വാഹനമാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സ്റ്റിക്കർ വാഹനങ്ങളുടെ മുൻ ഗ്ലാസുകളിലാണ് പതിച്ചിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ കണ്ടാൽ വിവരം അറിയിക്കണമെന്ന് എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ അറിയിച്ചു.




