വളാഞ്ചേരി വനിതാലീഗ് സ്റ്റെപ്‌സ് ക്യാമ്പയിനും കുടുംബസംഗമവും സംഘടിപ്പിച്ചു

വളാഞ്ചേരി മുനിസിപ്പല്‍ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ സ്‌റ്റെപ്‌സ് ക്യാമ്പയിനും കുടുംബ സംഗമവും സംഘടിപ്പിച്ചു.പ്രെഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വനിതാ ലീഗ് അദ്ധ്യക്ഷ കെ ഫാത്തിമക്കുട്ടി അധ്യക്ഷയായി. മുസ്ലിം ലീഗ് കോട്ടക്കല്‍ നിയോജക മണ്ഡലം ജന സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങല്‍, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ടി കെ. ആബിദലി, ആബിദ മന്‍സൂര്‍, മുനിസിപ്പല്‍ വനിത ലീഗ് ജന സെക്രട്ടറി ഹൈറുന്നിസ, കോട്ടക്കല്‍ നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് സുലൈഖാബി, എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ടി.വി സാജിത, റൂബി ഖാലിദ്, തസ്‌ലീമാനദീര്‍, ഹസീന വട്ടോളി, നൂര്‍ജഹാന്‍, എന്‍ സുമയ്യ, നാദിയ നദീര്‍ ,എം മൈമൂന പങ്കെടുത്തു. കെ.മുസ്തഫ മാസ്റ്റര്‍,സി എം റിയാസ് മുജീബ് വലാസി, അസ്‌ക്കര്‍ അലവി,ഷിഹാബ് പാറക്കല്‍, മാരാത് മണി, എന്‍ ഈസ മാസ്റ്റര്‍ നേതൃത്വം നല്‍കി.തുടര്‍ന്നു നന്‍മയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ അഡ്വ.നജ്മ തബ്ഷീറ ക്ലാസെടുത്തു. ഉച്ചക്ക് ശേഷം നടന്ന സെഷന്‍ മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ജന സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടില്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ അസ്തിത്വം എന്ന വിഷയത്തില്‍ അബുട്ടി മാസ്റ്റര്‍ ശിവപുരം ക്ലാസെടുത്തു. സി ദാവൂദ് മാസ്റ്റര്‍, യു യൂസഫ്, മൂര്‍ക്കത്ത് മുസ്തഫ, പി പി ഹമീദ്, ജലാല്‍ മാനു,പി നസീറലി നേതൃത്വം നല്‍കി.തുടര്‍ന്നു കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...