ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു

ഇടുക്കി അടിമാലി കൊരങ്ങാട്ടിയില്‍ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി 10.30നോടടുത്താണ് സംഭവം. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തലമാലി കൊല്ലിയത്ത് സിറിയക്കി(അനീഷ് 37)നെ അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സാജന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അനീഷ് സാജനെ ആക്രമിച്ചത്. ശരീരത്തിന്റെ പലഭാഗത്തായി കുത്തേറ്റ സാജന്‍ തല്‍ക്ഷണം മരണപ്പെട്ടതായിട്ടാണ് പൊലീസ് പറയുന്നത്. രാത്രിയില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് അനീഷ് പിടിയിലായത്. കാപ്പ കേസില്‍പ്പെട്ട് അടുത്തിടെ അനീഷ് ജയിലായിരുന്നു. മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്.

അനീഷിനൊപ്പം ഒരു യുവതിയും കുട്ടിയും താമസിച്ചുവന്നിരുന്നു. താന്‍ ജയിലിലായിരുന്ന സമയത്ത് യുവതിയെയും ഈ കുട്ടിയെയും സാജന്‍ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നുമാണ് സിറിയക് പൊലീസിനോട് പറഞ്ഞത്. അടിമാലി പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ ആരംഭിച്ചു.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...