തൃശൂരില്‍ പൂരാവേശം; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി

തൃശൂർ: ലോകപ്രശസ്തമായ തൃശൂർ പൂരം ഇക്കുറി ആഘോഷപ്പൊലിമയില്ലാതെ ചടങ്ങുകളിൽ മാത്രമായി ഒതുങ്ങുന്നു. ആഘോഷങ്ങളിൽ നിയന്ത്രണമുണ്ടെങ്കിലും പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് തുടക്കമായി. വടക്കുന്നാഥ സന്നിധിയിലേക്ക് വിവിധ ഘടകപൂരങ്ങളുടെ വരവ് ആരംഭിച്ചു കഴിഞ്ഞു. പൂരപ്രേമികൾ ഏറെ കാത്തിരിക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം രാവിലെ പതിനൊന്ന് മണിയോടെ നടക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൂരത്തിന്റെ ആഘോഷങ്ങൾ വെട്ടിക്കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.

ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം അറിയാം.

തൃശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)

കണിമംഗലം ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്.
കാരമുക്ക് ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്.
ചെമ്പുകാവ് ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.
പനമുക്കുംമ്പിള്ളി ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.
ലാലൂര്‍ ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 9.45 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.
ചൂരക്കാട്ടുകാവ് ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.15 ന് പുറത്തേക്ക് 10.45 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 10 ന് പുറത്തേക്ക് 12 ന്.
അയ്യന്തോള്‍ ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.45 ന് പുറത്തേക്ക് 11.45 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് രാത്രി 12.30 ന്.
നെയ്തലക്കാവ് ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 10.45 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12.45 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 12 ന് പുറത്തേക്ക് പുലര്‍ച്ചെ ഒരുമണിക്ക്.
പാറമേക്കാവ് ദേശം
ക്ഷേത്രത്തിനകത്തേക്ക് ഉച്ചയ്ക്ക് 12 ന് പുറത്തേക്ക് രാത്രി 7 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 10.30 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്.
തിരുവമ്പാടി ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 9.30 ന്.
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 11 ന് പുറത്തേക്ക് രാത്രി 7 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്.

പകല്‍ പൂരം (27/4/26)

പാറമേക്കാവ് ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 11.30 ന്.
തിരുവമ്പാടി ദേശം
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12 ന്.

spot_img

Related news

വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും, പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ...

പ്രണയവിവാഹം, 9 വർഷത്തെ ദാമ്പത്യം; ഒടുവിൽ അൽമയുടെ അന്ത്യം ഭർത്താവിന്റെ കുത്തേറ്റ്! വിഷ്ണു പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ നടുക്കുന്ന കൂടുതൽ...

കൊടുംചൂടിൽ ആശ്വാസമായി വേനൽമഴയെത്തുന്നു! ബുധനാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി,...

പൊള്ളുന്ന കേരളം: പാലക്കാട്ട് രണ്ട് പേർക്ക് സൂര്യതാപമേറ്റു

പാലക്കാട്: സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക്...