തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുന്നു; ആവേശത്തോടെ വോട്ടര്‍മാര്‍: ഇതുവരെ 30.96 % പോളിങ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫും രാവിലെ തന്നെ വോട്ട് ചെയ്തു.ആകെ 1,96,805 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്. 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്.

194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. 239 പ്രിസൈഡിങ്ങ് ഓഫിസർമാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് ഉപതിരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

പ്രശ്‌നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിലാണ് സ്ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഉണ്ട്.

കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് തൃക്കാക്കരയില്‍ കണ്ടത്. യുഡിഎഫ് എംഎല്‍എ പി ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോള്‍ ഹൃദയ ശസ്ത്രക്രിയ വിദ?ഗ്ധനായ ജോ ജോസഫിനെയാണ് എല്‍ഡിഎഫ് രം?ഗത്തിറക്കിയത്. മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണനെയാണ് ബിജെപി രം?ഗത്തിറക്കിയത്.

spot_img

Related news

പാലക്കാട്ടെ കെഎസ്ആർടിസി ബസ് കള്ളൻ ഒടുവിൽ കുടുങ്ങി; മേപ്പറമ്പ് സ്വദേശി ഫാസിൽ പിടിയിൽ, ഇന്ന് തെളിവെടുപ്പ്

പാലക്കാട് കെഎസ്ആർടിസി ബസ് മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശി ഫാസിലിനെയാണ്...

വീട്ടുപരിസരത്ത് രൂക്ഷമായ ദുർഗന്ധം; വർക്കലയിൽ കാണാതായ വിജിന്റെ മൃതദേഹം കിണറ്റിൽ, നടുക്കത്തോടെ നാട്

വര്‍ക്കല: മൂന്ന് ദിവസമായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല...

പ്രഥമ ശുശ്രൂഷയില്ല, വലിച്ചിഴച്ച് ഓട്ടോയിൽ കയറ്റി; കൊച്ചിയിൽ ബസപകടത്തിൽപ്പെട്ട വീട്ടമ്മയുടെ നില വഷളാക്കിയതിൽ പ്രതിഷേധം

കൊച്ചി നഗരത്തിൽ സ്വകാര്യ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചതിൽ ഗുരുതര...

ഇന്ന് ശസ്ത്രക്രിയ ദിവസമല്ല! മാനന്തവാടി മെഡിക്കൽ കോളേജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ...

യാത്രയ്ക്കിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങി; പുതുരുത്തിയിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

പുതുരുത്തി: സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം....