പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവണന്‍, ആറുമുഖന്‍, രമേശ് എന്നീ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പിടിയിലായ രമേശ് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സുബൈര്‍ ഉത്തരവാദിയാണെന്ന് സഞ്ജിത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് മൊഴി നല്‍കിയതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. സുബൈറിനെ 8, 9 തിയ്യതികളില്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പ്രതികള്‍ പറഞ്ഞു. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചുവെന്നും വിജയ് സാഖറെ പറഞ്ഞു.
പിടിയിലായ രമേശ് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സുബൈര്‍ ഉത്തരവാദിയാണെന്ന് സഞ്ജിത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് മൊഴി നല്‍കിയതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. സുബൈറിനെ 8, 9 തിയ്യതികളില്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പ്രതികള്‍ പറഞ്ഞു. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചുവെന്നും വിജയ് സാഖറെ പറഞ്ഞു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മൂന്ന് പ്രതികളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.