മുക്കുപണ്ടം പണയം വെച്ച് 4.20 ലക്ഷം രൂപ തട്ടി; അങ്കമാലിയിൽ മൂന്നുപേർ അറസ്റ്റിൽ

അങ്കമാലി: മുക്കുപണ്ടം സ്വർണവളകളെന്ന പേരിൽ സഹകരണ ബാങ്കിൽ പണയം വെച്ച് 4.20 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. അങ്കമാലി തുറവൂർ കിടങ്ങൂർ പാലമറ്റം വീട്ടിൽ ഷിജോ ജോസ് (40), കിടങ്ങൂർ കിങ്ങിണിമറ്റം സുരേഷ് (45), തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണി (40) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

2025 ഒക്ടോബറിലായിരുന്നു തട്ടിപ്പ്. തുറവൂർ ഭാഗത്തെ സഹകരണ ബാങ്കിൽ ഏഴ് വ്യാജ സ്വർണവളകൾ പണയം വെച്ചാണ് സംഘം 4,20,000 രൂപ തട്ടിയെടുത്തത്. ഷിജോ ജോസാണ് ബാങ്കിൽ വളകൾ പണയം വെച്ചത്. പണയം വെക്കുന്നതിനായി വളകൾ നൽകിയത് റോണിയും സുരേഷുമാണെന്ന് പൊലീസ് അറിയിച്ചു.

അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് റോണിയും സുരേഷും. റോണിക്കെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകളുണ്ട്. അങ്കമാലി, കൊരട്ടി, തൃക്കാക്കര, കാലടി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി സുരേഷിനെതിരെ 15 കേസുകളും നിലവിലുണ്ട്. ഷിജോയ്ക്കെതിരെയും അങ്കമാലി പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകളുണ്ട്.

എസ്ഐ ജോജോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ അജിത്ത്, രാജീവ്, എസ്‌സിപിഒ വിനോദ്, സിപിഒമാരായ മിഥുൻ, ലിൻസൺ എന്നിവരും ഉണ്ടായിരുന്നു.

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...