സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി 

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കനക്കുന്നതിനനുസാരിച്ച് വൈദ്യുത ഉപപഭോഗവും കൂടുകയാണ്. സർവകാല റെക്കാർഡും ഭേതിച്ച് വൈദ്യുത ഉപപഭോഗം 89.64 ദശലക്ഷം യൂണിറ്റിലെത്തി. എങ്കിലും സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.

വേനലിനെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഡാമുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ 12% അധിക വെള്ളമുണ്ട്. ആറ് മുതൽ പത്ത് വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വേനൽ മഴ പെയ്യുന്നത് ആശ്വാസകരമാണ്. അത്തരം സമയങ്ങളിൽ വൈദ്യുത ഉപഭോഗം കുറയുന്നതായി കാണുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മഴ ലഭിച്ചാൽ അത് കൂടുതൽ ഗുണകരമാവും. ഹൈഡ്രൽ പ്രൊജക്റ്റിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...